# timetotimenews.com > ടൈംടൈം വാർത്ത ## Posts - [ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു](https://timetotimenews.com/?p=24150): ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു കൊച്ചി: മലയാറ്റൂരിനു സമീപമുള്ള റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏവിയേഷൻ വിദ്യാർഥിനി ചിത്രപ്രിയ(19) ക്രൂര മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക പരിശോധനയിൽ സൂചന. തലയുടെ പിൻഭാഗമുള്ളതടക്കം ശരീരത്തിൽ ഒന്നിലധികം മുറിവുകളും പരിക്കുകളും കണ്ടെത്തിയതായി വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് സുഹൃത്തായ അലൻ(21) അറസ്റ്റിലായിട്ടുണ്ട്. അലൻ, കല്ലുകൊണ്ട് തലയ്ക്കടിച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം അറിയിക്കുന്നു. ചിത്രപ്രിയയ്ക്കു മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന്റെയും മരണത്തിന്റെയും കാരണമെന്നതു പ്രാഥമിക മൊഴികളിലൂടെ പുറത്തുവന്നിരിക്കുന്നുവെന്നാണ് സൂചന. എന്നാൽ ഈ ഭാഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ പൊലീസ് ഇപ്പോഴും കൂടുതൽ സ്ഥിരീകരണം നടത്തുകയാണ്. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന മലയാറ്റൂർ, മുണ്ടങ്ങാമറ്റം തുരുത്തിപറമ്പിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയ ശനിയാഴ്ചയാണ് കാണാതായത്. വീട്ടുകാരോട് കടയിലേക്ക് പോകുന്നതായി പറഞ്ഞാണ് അവൾ പുറത്തിറങ്ങിയത്. മടങ്ങിവരാതായതോടെ കുടുംബം കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്നുണ്ടായ തിരച്ചിലില്‍, ചിത്രപ്രിയയുടെ അമ്മ ജോലി ചെയ്യുന്ന... - [വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ](https://timetotimenews.com/?p=24147): കോഴിക്കോട്: ദഹനപ്രശ്നങ്ങളും അകാരണ ക്ഷീണവും ഇടയ്ക്കിടെയുള്ള ജലദോഷവും ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് പരിഹാരം വളരെ അടുത്താണ് — അടുക്കളയിലാണ്. ഓരോ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഫംഗ്ഷണൽ മെഡിസിൻ ന്യൂട്രീഷനിസ്റ്റ് കരിഷ്മ ചൗള പറയുന്നു. വെറും വയറ്റിൽ നെല്ലിക്ക കഴിക്കുമ്പോൾ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ താഴെപ്പറയുന്നതുപോലെ: പ്രതിരോധശേഷി വർധിപ്പിക്കുന്നു:വൈറ്റമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക വെറും വയറ്റിൽ കഴിക്കുമ്പോൾ ശരീരം അതിനെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. ഇതുവഴി പ്രതിരോധ കോശങ്ങൾ കൂടുതൽ സജീവമാകുകയും അണുബാധകളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. വീക്കം കുറയ്ക്കുന്നു:ശരീരത്തിൽ ഉണ്ടാകുന്ന സ്ഥിരവീക്കം പ്രതിരോധശേഷിയെ ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നെല്ലിക്കയിലെ ആന്റി-ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും ഈ വീക്കം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദഹനം മെച്ചപ്പെടുത്തുന്നു:ദഹനപ്രക്രിയക്ക് ആവശ്യമായ ഗ്യാസ്ട്രിക് ജ്യൂസുകളുടെ സ്രവം വർധിപ്പിക്കുന്നതിലൂടെ നെല്ലിക്ക ദഹനക്ഷമത ഉയർത്തുന്നു. ഇതോടെ പോഷകങ്ങൾ ശരീരത്തിൽ കൂടുതൽ ആഗിരണം ചെയ്യപ്പെടുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ... - [രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും](https://timetotimenews.com/?p=24145): രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും തിരുവനന്തപുരം: ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന. രണ്ടാമത്തെ പീഡനപരാതിയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നീക്കം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് രാഹുലിന് വോട്ട്. ആദ്യത്തെ കേസില്‍, ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടാതിരിക്കുകയോ, അല്ലെങ്കില്‍ ആദ്യ കേസില്‍ ജാമ്യം തള്ളുകയോ ചെയ്താല്‍ പോലീസിന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കും. എന്നാല്‍, അതുവരെ രണ്ടാമത്തെ കേസില്‍ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന കോടതി ഉത്തരവ് അദ്ദേഹത്തിന് താല്‍ക്കാലിക സുരക്ഷ നല്‍കുന്നുണ്ട്. രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഇന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. - [മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്](https://timetotimenews.com/?p=24142): മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത് എറണാകുളം: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് കാരണമാണ് മരണം സംഭവിച്ചതെന്നാണ് റിപോര്‍ട്ടിലുള്ളത്. ശരീരത്തില്‍ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയില്‍ അടിയേറ്റതിന്റെ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ചിത്രപ്രിയയുടെ കാമുകന്‍ അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.സംശയത്തെ തുടര്‍ന്ന് അലന്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കൊലപാതകകുറ്റം നിഷേധിച്ച അലന്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ചിത്രപ്രിയയെ ശനിയാഴ്ച കാണാതായതിനെ തുടര്‍ന്ന് കാലടി പോലിസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മലയാറ്റൂര്‍ ഭാഗത്തു വെച്ച് കാണാതായി എന്നതായിരുന്നു പരാതി. സെബിയൂരിലെ പറമ്പില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചൊവ്വാഴ്ച നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. - [ഓൺലൈൻ സെക്സ്‌ റാക്കറ്റ്: ബാങ്ക് ജോലി നഷ്ടപ്പെട്ടയാൾ മുഖ്യപ്രതി; 3 പേർ പിടിയിൽ](https://timetotimenews.com/?p=24138): ഓൺലൈൻ സെക്സ്‌ റാക്കറ്റ്: ബാങ്ക് ജോലി നഷ്ടപ്പെട്ടയാൾ മുഖ്യപ്രതി; 3 പേർ പിടിയിൽ തൃശ്ശൂർ: ഗുരുവായൂർഓണ്‍ലൈന്‍ സെക്‌സ്റാക്കറ്റ് സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. വാട്സ്ആപ്പ് കമ്യൂണിറ്റികള്‍ വഴി സെക്‌സ് വാണിഭം നടത്തിവന്ന സംഘമാണിത്. കേസിലെ ഒന്നാംപ്രതിയും ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്‍മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ്(24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് മരോട്ടിക്കല്‍ വീട്ടില്‍ എം ജെ ഷോജിന്‍(21), ഗുരുവായൂര്‍ പടിഞ്ഞാറേനടയിലെ ലോഡ്ജ് ജീവനക്കാരന്‍ പാലക്കാട് പെരിങ്ങോട് അയിനിക്കാട്ട് രഞ്ജിത്ത്(41) എന്നിവരാണ് അറസ്റ്റിലായത്. ടെമ്പിള്‍സ്റ്റേഷന് എതിര്‍വശത്തെ ലോഡ്ജില്‍നിന്നാണ് അജയ് വിനോദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഏജന്റുമാരെ പറ്റി വിവരം ലഭിച്ചത്. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിന്‍ ഒരു സ്ത്രീയാണ്. അവരെയും മറ്റ് ഏജന്റുമാരെയും പറ്റി അന്വേഷണം ഊര്‍ജിതമാക്കി. ‘ഓള്‍ കേരള റിയല്‍ മീറ്റ് സര്‍വീസ്’ (ആര്‍എംഎസ്) എന്ന പേരിലാണ് വാട്സ് ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്. കേരളത്തിലെ പല ലോഡ്ജുകളിലെയും ജീവനക്കാര്‍ സെക്‌സ്റാക്കറ്റ് സംഘവുമായി രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.... - [യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി പീഡനം; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ](https://timetotimenews.com/?p=24135): യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി പീഡനം; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ കാസർകോട്: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.പി. പ്രവീണ്‍ എന്ന ധനേഷ് (36), എം.കെ. രാഹുല്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധനേഷിനെ കാറിനുള്ളില്‍ നിന്ന് ഭീമനടി ടൗണില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ചിറ്റാരിക്കാല്‍ സിഐ എ അനില്‍ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭീമനടിയിലെ വീട്ടിലേക്ക് പോകുന്നതിനായി വാഹനം കാത്തുനിന്നിരുന്ന 29 കാരിയായ യുവതിയെ, ‘ലിഫ്റ്റ് നല്‍കാമെന്നു’ പറഞ്ഞ് ധനേഷ് കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍, യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്-അമ്ബാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച്‌ കാറിനുള്ളില്‍... - [കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പം ഹാജരായത് പൊലീസ് സ്റ്റേഷനിൽ](https://timetotimenews.com/?p=24132): കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പം ഹാജരായത് പൊലീസ് സ്റ്റേഷനിൽ കണ്ണൂർ : കണ്ണൂരിൽനിന്നും കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി ടി പി അറുവ മടങ്ങിയെത്തി. ചൊക്ലി സ്റ്റേഷനിലാണ് അറുവയും യുവാവും ഹാജരായത്. മകൾ ബിജെപി പ്രവർത്തകനൊപ്പം പോയെന്നായിരുന്നു മാതാവിന്‍റെ ആരോപണം. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്‌ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അറുവ. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നറങ്ങിയ അറുവയെ പിന്നീട് കാണാതായെന്നായിരുന്നു മാതാവിന്റെ പരാതി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ചൊക്ലി പൊലീസിൽ മാതാവ് പരാതിയും നൽകി. പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനൊപ്പം സ്ഥാനാർത്ഥിയായ ടി പി അറുവ പോയി എന്നായിരുന്നു എഫ്‌ഐആർ.ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനിൽ ഹാജരായത്. ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. സ്ഥാനാർത്ഥിയെ കാണാതായതോടെ യുഡിഎഫ് പ്രവർത്തകരും ആശങ്കയിലായിരുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ട അനിശ്ചിതത്വത്തിലായിരുന്നു യുഡിഎഫ്. ഇന്നത്തെ കൊട്ടിക്കലാശത്തിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തിട്ടില്ല.എന്നാണ് അറിയാൻ കഴിയുന്നത് - [കടയിൽ പോകുമെന്ന് പറഞ്ഞ് കാണാതായ 19കാരി മരിച്ച നിലയിൽ — തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; കൊലപാതക സംശയം ശക്തം](https://timetotimenews.com/?p=24127): കടയിൽ പോകുമെന്ന് പറഞ്ഞ് കാണാതായ 19കാരി മരിച്ച നിലയിൽ — തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; കൊലപാതക സംശയം ശക്തം കൊച്ചി ∙ മലയാറ്റൂർമലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന സംശയത്തിന് വഴിവെച്ചിരിക്കുകയാണ്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പ് സ്വദേശികളായ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ചിത്രപ്രിയ കാണാതായത്. “കടയിൽ പോയി വരാം” എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതി മടങ്ങിയെത്തിയില്ല. ബന്ധുക്കൾ തീവ്രമായ തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൃതദേഹം ജീർണിച്ച നിലയിൽ തിരച്ചിലിനിടെ സമീപവാസികൾ പറമ്പിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതായി പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായി കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പ്രാഥമിക നിഗമനപ്രകാരം മൃതദേഹം ഭാഗികമായി ജീർണിച്ച... - [മലയാറ്റൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി](https://timetotimenews.com/?p=24113): മലയാറ്റൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി എറണാകുളം: മലയാറ്റൂരില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ പത്തൊമ്പതുകാരിയെ വീടിനു ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ(19)യാണ് മരിച്ചത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. തുടര്‍ന്ന് കാലടി പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു. - [ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം;പോലീസ് കേസെടുത്തു](https://timetotimenews.com/?p=24110): ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം;പോലീസ് കേസെടുത്തു പാലക്കാട്: റോളര്‍ സ്‌കേറ്റിങ്ങ് ദേശീയ താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. പാലക്കാട് പിഎംജി സ്‌കൂളിലെ ദേശീയ കായിക താരത്തെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. കല്ലേക്കാട് സ്വദേശി അബ്ദുള്‍ നിഹാലിനാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ അബ്ദുള്‍ നിഹാലിന്റെ ഇടത് കൈക്ക് ഗുരുതര പരുക്കേറ്റു. വിഷയത്തില്‍ ആറു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. പരുക്കേറ്റതോടെ അബ്ദുള്‍ നിഹാലിന്റെ കായിക പരിശീലനം ഒരു വര്‍ഷം മുടങ്ങും.ഈ വര്‍ഷത്തെ കായിക മേളയില്‍ റിലേയില്‍ സ്വര്‍ണ മെഡല്‍ നേടിയ പാലക്കാട് ജില്ലാ ടീമംഗമാണ് അബ്ദുള്‍ നിഹാല്‍. ദേശീയ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തിനിടെയാണ് സംഭവമുണ്ടായത്.സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിഹാലിന്റെ പിതാവ് നിസാര്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂളിലെ ആറു വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. എഫ്‌ഐആറില്‍ ഉള്‍പ്പെട്ട... - [ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വിവാദം: നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍](https://timetotimenews.com/?p=24106): ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വിവാദം: നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ തിരുവനന്തപുരം:ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പ്രീ പോള്‍ സര്‍വേ പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. വിഷയം സൈബര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്‌തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു. അതേസമയം, പോസ്റ്റ് വിവാദമായതോടെ ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഡിലീറ്റ് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം. സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ ശ്രീലേഖ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേരത്തെ പ്രചാരണ ബോര്‍ഡുകളില്‍ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു.അതേസമയംവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ആര്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി പറഞ്ഞു. പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചെത് ചട്ട... - [എസ്‌ഐആര്‍ സമയപരിധി നീട്ടിഡിസംബര്‍ 20 വരേയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത്](https://timetotimenews.com/?p=24100): എസ്‌ഐആര്‍ സമയപരിധി നീട്ടിഡിസംബര്‍ 20 വരേയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത് ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആര്‍ നീട്ടി സുപ്രിംകോടതി. രണ്ടു ദിവസം കൂടിയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത്. ഡിസംബര്‍ 20 വരെ എന്യൂമറേഷന്‍ ഫോം നല്‍കാം. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാമെന്നാണ് വിശദീകരിച്ചത്. - [പാലക്കാട്: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ; 70 കോടി ആവശ്യപ്പെട്ട് ക്രൂരമർദനം](https://timetotimenews.com/?p=24093): പാലക്കാട്: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ; 70 കോടി ആവശ്യപ്പെട്ട് ക്രൂരമർദനം പാലക്കാട്: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പനമണ്ണ സ്വദേശിയായ അഭിജിത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവിലാക്കാൻ സഹായിച്ചത് അഭിജിത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തട്ടിക്കൊണ്ടുപോയിത്തുടർന്ന് രക്ഷപെട്ട വ്യവസായി വി.പി. മുഹമ്മദാലിക്ക് നേരിടേണ്ടി വന്നത് ക്രൂര മർദനം. ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമാണ് നടന്നതെന്നാണ് ലഭ്യമായ വിവരം. ഏകദേശം 70 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം.നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്രതിരിച്ച മുഹമ്മദാലിയെ പട്ടാമ്പിയിൽ നിന്ന് തന്നെ സംഘം പിന്തുടരുകയായിരുന്നു. മലപ്പുറം–പാലക്കാട് അതിർത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപം വാഹനം മറുവശത്ത് നിർത്തി മറ്റൊരുവാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ട്.അടിമുടി മർദനത്തിനിടെ വാഹനത്തിനുള്ളിൽ വെച്ച് കാനഡയിൽ ഉള്ള മകനോട് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയക്കുകയും, സംഭവം പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് സംഘം തന്നെയെന്ന് വിവരം.പിന്നീട് മദ്യപിച്ച് ഉറങ്ങിപ്പോയ ക്വട്ടേഷൻ സംഘത്തെ പ്രയോജനപ്പെടുത്തി പുലർച്ചെ മുഹമ്മദാലി രക്ഷപ്പെടാൻ സഹായിച്ചു.... - [നടിയെ ആക്രമിച്ച കേസ്: 6 പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെളളിയാഴ്ച](https://timetotimenews.com/?p=24090): നടിയെ ആക്രമിച്ച കേസ്: 6 പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെളളിയാഴ്ച തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാൽസംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തൻ എന്നാണ് കോടതി വിധി. നടിയെ വാഹനത്തിൽ ബലാൽസംഗം ചെയ്തതായി തെളിഞ്ഞ പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം12ന് വിധിക്കും. ദിലീപ് അടക്കം നാലു പ്രതികളെ വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം... - ["എന്ത് നീതി? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പാർവതി തിരുവോത്ത്"](https://timetotimenews.com/?p=24087): “എന്ത് നീതി? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പാർവതി തിരുവോത്ത്” എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. എന്ത് നീതി​? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശനും റിമ കല്ലിങ്കലും രംഗത്തുവന്നിരുന്നു. അവൾക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവെച്ചിരിക്കുന്നത്. അവൾക്കൊപ്പ എന്നെഴുതിയ ചിത്ര​ത്തിനൊപ്പം എപ്പോഴും മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോൾ എന്നും റിമ കുറിച്ചു. തുടക്കം മുതൽക്കേ അതിജീവിതക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാർവതിയും രമ്യയും. എറണാകുളം പ്രിൻസപ്പൽ​ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. യുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ ​സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ... - [മുന്‍ കൗണ്‍സിലര്‍ വീട്ടില്‍ മരിച്ച നിലയില്‍; മകന്‍ കസ്റ്റഡിയില്‍, കൊലപാതകമെന്ന് പ്രാഥമിക മൊഴി](https://timetotimenews.com/?p=24084): മാവേലിക്കര നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലർ കനകമ്മ ദാമരാജൻ (65) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷയത്തിൽ സംശയം നിലനിൽക്കുന്നതിനാൽ മകൻ കൃഷ്ണദാസ് (35) മാവേലിക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയെ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് കൃഷ്ണദാസ് പോലീസിന് പ്രാഥമികമായി നൽകിയ മൊഴിയിൽ പറയുന്നത്. ഉപേന്ദ്രനാട് ഇട്ടിയപ്പൻവിളയിൽ താമസിക്കുന്ന ഇവരുടെ വീട്ടിൽ കനകമ്മയും മകനും മാത്രമായിരുന്നു താമസം. രാവിലെയാണ് കൃഷ്ണദാസ് അമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങാൻ ശ്രമിച്ചതാകാമെന്ന സംശയത്തോടെ കേസിന്റെ അടിസ്ഥാനവിവരങ്ങൾ പോലീസ് പരിശോധിച്ചു. കഴിഞ്ഞ രാത്രിയും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് കൃഷ്ണദാസിന്റെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളിൽ നിന്നും പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. തർക്കത്തിനിടെ അമ്മയെ മർദ്ദിച്ചുവെന്നുമാണ് മകന്റെ മൊഴി. എന്നാൽ ശരീരത്തിൽ കണ്ടെത്തിയ മർദ്ദനത്തിന്റെ അടയാളങ്ങളും സംഭവപരിമാണങ്ങളും മൊഴിയുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ പൊലീസ് കൊലപാതക സാധ്യത പരിശോധിക്കുന്നു. മാവേലിക്കര പൊലീസ് കേസിൽ വിശദമായ പരിശോധന നടത്തി വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം വ്യക്തമായിരിക്കുമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.കൂടുതൽ... - [21-ാം വയസിൽ അവസാനിച്ച സ്വപ്നങ്ങൾ… റെയിൽ പാളത്തിൽ ഒരുങ്ങിയത് വേദനയുടെ കഥ](https://timetotimenews.com/?p=24081): 21-ാം വയസിൽ അവസാനിച്ച സ്വപ്നങ്ങൾ… റെയിൽ പാളത്തിൽ ഒരുങ്ങിയത് വേദനയുടെ കഥ കൽപറ്റ/പള്ളിക്കുന്ന്‌: ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിന്റെയും റെമിയുടെയും മകൻ അമൽ പി.എസ് (21) ആണ് ദാരുണാന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാത്രിയോടെയാണ് അമലിന്റെ മൃതദേഹം റെയിൽ പാളത്തിനരികിൽ കണ്ടെത്തിയത്. നഴ്സിംഗ് വിദ്യാർത്ഥിയായ അമലിന്റെ ജീവിതം 21-ാം വയസിൽ ഇങ്ങനെയൊരു വിധത്തിൽ അവസാനിക്കേണ്ടി വരുമെന്ന് ആരും കരുതിയില്ല. പഠനത്തിനായി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു.അപ്രതീക്ഷിത വിയോഗ വാർത്ത പരന്നതോടെ നാട്ടിലും സുഹൃത്തുക്കളിലും ആഴത്തിലുള്ള ദുഃഖമാണ്. ഒരുകുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പാളത്തിനരികിൽ പുലർത്തപ്പെടാതെ പോയതിന്റെ വേദനയിൽ പള്ളിക്കുന്ന് വെള്ളച്ചിമൂല മുക്കുംമുനമ്പും കണ്ണീരിലാഴ്ന്നിരിക്കുകയാണ്.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തും. - [നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷ 12 ന്](https://timetotimenews.com/?p=24077): നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷ 12 ന് കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന്... - [നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍](https://timetotimenews.com/?p=24074): നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന്... - [ചാലക്കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു](https://timetotimenews.com/?p=24071): ചാലക്കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു തൃശ്ശൂര : കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ ചായ്പന്‍ കുഴി ജംങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോകുന്നതിനിടെ ആറ് മണിയോടെയാണ് സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്. ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണ്. ഗുരുതരമായി പരുക്കേറ്റ് വഴിയരികില്‍ കിടന്ന സുബ്രനെ ചായ്പ്പന്‍കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ വാഹനത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പീലാര്‍മുഴി കുടിവെള്ള ടാങ്കിന് സമീപത്തുവെച്ചാണ് സംഭവം. ഏഴോളം ആ നകള്‍ കൂട്ടത്തിലുണ്ടായതായിഅറിയുന്നു അതേസമയം കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്. ആന്തരികാവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ... - [കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ മരിച്ച സംഭവം; ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്](https://timetotimenews.com/?p=24064): കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ മരിച്ച സംഭവം; ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പാലക്കാട്: മണ്ണാർക്കാട് കടുവാ സെന്‍സസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ഉദ്യോഗസ്ഥന്‍ കാളിമുത്തുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് റിപോര്‍ട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. നട്ടെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലാണ്. ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചില്‍ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍. കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കണ്ണന്‍, വനം വാച്ചര്‍ അച്ചുതന്‍ എന്നിവരുടെ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയില്‍ കടുവാ സെന്‍സസിനായെത്തിയത്. കാട്ടിനുള്ളിലെത്തിയ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അതേസമയം, കാളിമുത്തുവിന്റെ മകന്‍ അനില്‍കുമാറിന് വനം... - [ശാന്തമ്മയ്ക്ക് അനുശോചനമറിയിച്ച് മന്ത്രി ശിവൻകുട്ടി](https://timetotimenews.com/?p=24061): ശാന്തമ്മയ്ക്ക് അനുശോചനമറിയിച്ച് മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം: തിരുമലയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ അമ്മ കെ ശാന്തമ്മയുടെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി. തിരുമലയിലെ ആനന്ദിന്റെ വീട്ടിലെത്തിയാണ് മന്ത്രി ശാന്തമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തിയത്. ആനന്ദിന്റെ അച്ഛൻ കേശവൻ തമ്പിയോടും മന്ത്രി സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. തനിക്ക് പകരം തൃക്കണ്ണാപുരം വാർഡിൽ ബിജെപി- ആർഎസ്എസ് പ്രാദേശിക നേതൃത്വം മണ്ണ് മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക നേതാക്കളുടെ പേര് പരാമർശിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ആത്മഹത്യ കുറിപ്പ്. വാട്സാപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ് തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡിൽ ആനന്ദിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ ക കെ ശാന്തമ്മ, ആനന്ദ് കെ തമ്പിണ്ടെത്തിയത്.തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആനന്ദിൻ്റെ ആത്മഹത്യയിൽ കടുത്ത... - [ആട് വാഴ തിന്നതിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റുസംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു](https://timetotimenews.com/?p=24058): ആട് വാഴ തിന്നതിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റുസംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു പാലക്കാട്:നെന്മാറ ആട് വാഴക്കൃഷി തിന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. നെന്മാറ കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാ(55)ണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെ നെന്മാറ പോലിസ് കസ്റ്റഡിയിലെടുത്തു. വാസുവിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ബാബുവിന്റെ വലതുകൈയ്ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തുണ്ടി ജലസേചന കനാലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വാസുവിന്റെ ആടുകള്‍ ഈ വാഴകള്‍ തിന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്. - [ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു](https://timetotimenews.com/?p=24055): ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച കേസിൽ വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതിയായ പൂന്തുറ ആലുകാട് ദാസ് ഭവനിൽ ബെയ്‍ലിൻ ദാസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം ചെയ്യൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മെയിലാണ് വ‍ഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലി (26)യെ ഓഫീസിൽ ബെയ്‍ലിൻ ദാസ് മർദിച്ചത്. മോപ് സ്റ്റിക് ഉപയോ​ഗിച്ച് ബെയ്‍ലിൻ മുഖത്ത് മർദിച്ചതായി ശ്യാമിലി പറഞ്ഞിരുന്നു. അടികൊണ്ട് ശ്യാമിലിയുടെ മുഖത്ത് മാരകമായി പരിക്കേറ്റു. സംഭവമുണ്ടായതിന് ദിവസങ്ങൾക്കുമുമ്പ് ബെയ്ലിൻ തന്റെ ജൂനിയറായിരുന്ന ശ്യാമിലിയെ ജോലിയിൽനിന്ന് അകാരണമായി പറഞ്ഞുവിട്ടിരുന്നു. പിന്നീട് ഇയാൾ ശ്യാമിലിയെ ഫോണിൽ‌ വിളിച്ച്‌ ജോലിക്കെത്തണമെന്ന് നിർദേശിച്ചു. ജോലിക്കെത്തിയ ശ്യാമിലി തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെപ്പറ്റി ബെയ്ലിനുമായി സംസാരിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഇതിൽ പ്രകോപിതനായ ബെയ്ലിൻ ശ്യാമിലിയെ മർ‌ദിക്കുകയായിരുന്നു. മുഖത്തടിയേറ്റ്‌ വീണ ശ്യാമിലി... - [തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലി ആശുപത്രിയിൽ](https://timetotimenews.com/?p=24052): തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലി ആശുപത്രിയിൽ പാലക്കാട്:തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി. ഒറ്റപ്പാലത്ത് ഇദ്ദേഹത്തെ തടവില്‍ പാർപ്പിച്ച വീട്ടില്‍ വെച്ചാണ് കണ്ടെത്തിയത്.ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇപ്പോള്‍ വാണിയംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതന്നാണ് വിവരം.ജിദ്ദയിലെ അല്‍ റയാൻ, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി പി മുഹമ്മദലി എന്ന ആലുങ്ങല്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു സംഭവം.കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തിന്റെ വാഹനം പിന്തുടർന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തില്‍ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നതിനിടയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. - [പാലക്കാട് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകല്‍; വ്യവസായിയെ പൊലീസ് കണ്ടെത്തി](https://timetotimenews.com/?p=24045): പാലക്കാട് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകല്‍; വ്യവസായിയെ പൊലീസ് കണ്ടെത്തി പാലക്കാട്:തട്ടിക്കൊണ്ടു പോയ വ്യവസായിയെ പൊലീസ് കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലിയെ ആണ് കണ്ടെത്തിയത്. ഇയാളെ തോക്ക് ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയിരുന്നത്. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നത്. ഇന്നലെ വൈകീട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ... - [തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; അന്വേഷണം ആരംഭിച്ച്‌ ചാലിശ്ശേരി പൊലീസ്](https://timetotimenews.com/?p=24042): തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; അന്വേഷണം ആരംഭിച്ച്‌ ചാലിശ്ശേരി പൊലീസ് പാലക്കാട്∙ വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. ചെറുതുരുത്തി കൂട്ടുപാത പാതയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം രാത്രിയിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഡയറക്ടര്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം.മുഖം മൂടിധരിച്ചെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്നാണ് പറയുന്നത്. പാലത്തിന് സമീപമെത്തിയപ്പോള്‍ കാറിന് കുറുകെ വാഹനമിട്ട് അക്രമം നടത്തുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. അക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍  വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. റോഡില്‍ ആളില്ലാതെ കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയിരുന്നു. - [രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; അമ്മയും ആൺ സുഹൃത്തും പിടിയിൽ](https://timetotimenews.com/?p=24039): കൊല്ലം: പുനലൂരിൽ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തൽ. തമിഴ്‌നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിലെത്തിയത്.ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ അമ്മയായ കലാസൂര്യയും മൂന്നാം ഭർത്താവ് തമിഴ്‌നാട് സ്വദേശിയായ കണ്ണനും ചേർന്നാണ് കൊലപാതകം നടത്തിയത്. കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തമിഴ്‌നാട് പൊലീസ് റിമാൻഡ് ചെയ്തു. ഡിസംബർ രണ്ടിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മൂമ്മ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരസ്പര വിരുദ്ധമായി മൊഴിനൽകിയതോടെ സംശയം”“ആദ്യം മദ്യ ലഹരിയിൽ കണ്ണൻ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കലാസൂര്യ മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി. കലാസൂര്യയുമായി തമിഴ്‌നാട് എത്തി അന്വേഷണം നടത്തുകയായിരുന്നു. തമിഴ്‌നാട്... - [വാല്‍പ്പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു](https://timetotimenews.com/?p=24033): വാല്‍പ്പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു കോയമ്പത്തൂർ: തമിഴ്‌നാട് പൊള്ളാച്ചി വാൽപ്പാറയിൽ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാൽപ്പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകൻ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.“കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ പുലി കടിച്ചുകൊണ്ടുപോകുന്നത് വാൽപ്പാറയിൽ നിരന്തരം ആവർത്തിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്‌ലാമിനെയും ജാർഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു. - [തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ അമ്മ അന്തരിച്ചു;](https://timetotimenews.com/?p=24030): തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ അമ്മ അന്തരിച്ചു; തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി ആർഎസ്എസ് പ്രവർത്തകനുമായ ആനന്ദ് കെ. തമ്പിയുടെ അമ്മ ശാന്ത ടീച്ചർ (77) അന്തരിച്ചു. കടുത്ത പനി ബാധിച്ച് പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മകന്റെ മരണത്തിനു ശേഷമുള്ള മാനസിക ആഘാതവും വിഷാദവുമാണ് ആരോഗ്യനില തകരാൻ പ്രധാന കാരണം എന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. തൃക്കണ്ണാപ്പുരത്ത് കോർപ്പറേഷനിലെ സ്ഥാനാർത്ഥിത്ത്വം നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് നവംബർ 15ന് ആനന്ദ് ആത്മഹത്യ ചെയ്തത്. സീറ്റ് നിഷേധിച്ചതിലുള്ള തീവ്ര വേദനയാണ് മരണത്തിന് കാരണമെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സഹോദരി ഭർത്താവിന്റെ മൊഴിയിലൂടെയാണ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും സ്ഥാനാർത്ഥിത്വ നിഷേധവുമൂലം വലിയ ദുഃഖത്തിലായിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം പരിശോധിച്ച് പൊലീസ് സുഹൃത്തുക്കളിൽ നിന്നുമുള്ള മൊഴികളും ശേഖരിച്ചിരുന്നു. സംഭവശേഷം ബിജെപിയെ നേരെ... - [ഭീ​മ-​കൊ​റേ​ഗാ​വ്​ കേസിൽ ജാമ്യം ലഭിച്ച പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി](https://timetotimenews.com/?p=24025): ഭീ​മ-​കൊ​റേ​ഗാ​വ്​ കേസിൽ ജാമ്യം ലഭിച്ച പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി തൃശ്ശൂർ:ഭീ​മ-​കൊ​റേ​ഗാ​വ്​ -എ​ൽ​ഗാ​ർ പ​രി​ഷ​ത്​​ കേ​സി​ൽ ജാമ്യം ലഭിച്ച മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി. അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബോംബെ ഹൈകോടതി ജാമ്യം ലഭിച്ച ഹാനി ബാബു ജയിൽ മോചിതനായത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈകോടതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബോംബെ ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും ഹൈകോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 12ാമത്തെ വ്യക്​തിയാണ്​ ഡൽഹി സർവകലാശാല അസോസിയറ്റ്​ പ്രഫസർ എം.ടി. ഹാനി ബാബു. ഹൈദരബാദ്​ ഇഫ്​ലുവിലും ജർമനിയിലെ കോൺസ്​റ്റാൻസ്​ സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്​ത്ര വിദഗ്​ധനും സ്വയം സമർപ്പിതനായ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ്​... - [കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് കുന്നിൻ മുകളില്‍ നിന്ന് വീണ് പരിക്ക്: കൂട്ടാളി പിടിയില്‍](https://timetotimenews.com/?p=24017): കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് കുന്നിൻ മുകളില്‍ നിന്ന് വീണ് പരിക്ക്: കൂട്ടാളി പിടിയില്‍ എറണാകുളം:കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാന്‍ പിടിയില്‍. ഇടപ്പളളിയിലെ വീട് വളഞ്ഞാണ് ഇമ്രാനെ കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്.തമിഴ്‌നാട് പൊലീസിന് കൈമാറിയ ഇമ്രാനില്‍ നിന്നാണ് ബാലമുരുകനെക്കുറിച്ച്‌ വിവരം കിട്ടിയത്. തുടര്‍ന്നാണ് തെങ്കാശി മേഖല കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്നും നിന്നും ചാടിയ ബാലമുരുകന്‍ ഒട്ടന്‍ഛത്രത്തിലും കവര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 23-നായിരുന്നു കവര്‍ച്ച. ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാന്‍. അതേസമയം, ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കില്‍ വീണ് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെങ്കാശിയിലെ കടയത്ത് മലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പൊലീസ് അടുത്തെത്തിയതോടെ ബാലമുരുകന്‍ പാറയുടെ മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. നിലവില്‍ രക്ഷാദൗത്യത്തിലേക്ക് കടന്നാല്‍ പൊലീസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഭാര്യയെ കാണാന്‍ വേണ്ടിയാണ് ബാലമുരുകന്‍ തെങ്കാശിയിലെത്തിയത്. അമ്ബതോളം... - [കാട്ടാന ആക്രണം; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു](https://timetotimenews.com/?p=24013): പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവാണ് മരിച്ചത്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റാണ് കാളിമുത്തു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കാണാതായി. ശേഷം നടന്ന തിരച്ചിലിനൊടുക്കമാണ് രക്തത്തില്‍ കുളിച്ചു കിടന്ന കാളിമുത്തുവിനെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും കാളിമുത്തു മരിച്ചിരുന്നു. - [തീഹാർ ജയിലിൽ കഴിയുന്ന ഇ.എം. അബ്ദുറഹ്മാനെ വിദഗ്ധ ചികിത്സക്ക് വിടണമെന്ന് ‘ജസ്റ്റിസ് ഫോർ പ്രസ ണേഴ്സ്’ ആവശ്യപ്പെട്ടു](https://timetotimenews.com/?p=24008): തീഹാർ ജയിലിൽ കഴിയുന്ന ഇ.എം. അബ്ദുറഹ്മാനെ വിദഗ്ധ ചികിത്സക്ക് വിടണമെന്ന് ‘ജസ്റ്റിസ് ഫോർ പ്രസ ണേഴ്സ്’ ആവശ്യപ്പെട്ടു ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ 2022 സെപ്റ്റംബർ മുതൽ തീഹാർ ജയിലിൽ തടങ്കലിൽ കഴിയുന്ന ഇ.എം. അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമാകുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന് ഉടൻ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി ജസ്റ്റിസ് ഫോർ പ്രസണേഴ്സ് രംഗത്തെത്തി. ഡിസംബർ 4-ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുറഹ്മാനെ ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് ആഞ്ജിയോഗ്രാം ഉൾപ്പെടെയുള്ള തുടർ ചികിത്സ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും, പ്രത്യേക ചികിത്സയ്ക്കായി ജയിലിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിൽ അധികാരികൾ മടിച്ചുനിൽക്കുന്നതായി സംഘടന ആരോപിക്കുന്നു. തടവിലാക്കിയ വ്യക്തികൾക്ക് ചികിൽസ നിഷേധിക്കുന്ന പ്രവണത ഇന്ത്യൻ തടവറകളിൽ പതിവാകുന്നതായി ജസ്റ്റിസ് ഫോർ പ്രസണേഴ്സ് ചൂണ്ടിക്കാട്ടി. ഇതുവരെ അബ്ദുറഹ്മാനെ പുറംചികിത്സയ്ക്ക് അയക്കാത്തതിൽ അവർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തടവുകാരന്റെ ജീവൻ... - [ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു](https://timetotimenews.com/?p=24005): ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു പാലക്കാട്: ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ തീപിടിത്തം. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി, എന്നിവയുൾപ്പടെയുള്ള ആറോളം കടകളിലാണ് തീപടർന്നത്. കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പത്ത് മണിക്കായിരുന്നു സംഭവം. കട അടച്ച് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം കണ്ടത്. ആദ്യം ഒരു കടയിലാണ് തീ കണ്ടത്. അത് പിന്നീട് നാലുക‌ടകളിലേക്ക് പടർന്നു. നിലവിൽ ആറോളം കടകളിൽ തീ പടർന്നിട്ടുണ്ട്. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. - [ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ തെങ്കാശിയില്‍; പോലിസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു](https://timetotimenews.com/?p=24002): ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ തെങ്കാശിയില്‍; പോലിസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു കോയമ്പത്തൂർ: തൃശൂര്‍ വിയ്യൂര്‍ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ തെങ്കാശിയിലെത്തി. അന്‍പതോളം വരുന്ന തമിഴ്‌നാട് പോലിസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന്‍ കുന്നിന്‍ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പോലിസ്. തെങ്കാശി സ്വദേശിയാണ് ബാലമുരുകന്‍. ആട് മേയ്ക്കുന്നവരുടെ വേഷത്തിലാണ് ബാലമുരുകന്‍ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടര്‍ന്ന് പോലിസ് സംഘം മലകയറിയെങ്കിലും പിടികൂടാനായില്ല.ഇതിനിടെ അഞ്ചു പോലിസുകാര്‍ മലയില്‍ ഏറെ നേരം ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി ഇന്നു രാവിലെയാണ് മലയില്‍ കുടുങ്ങിയ പോലിസുകാരെ താഴെ ഇറക്കിയത്. ഇന്ന് നേരം വെളുക്കുവോളം പോലിസ് സംഘം ബാലമുരുകനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മഴ പെയ്തതും തിരച്ചില്‍ ശ്രമം ദുഷ്‌കരമാക്കി. ബാലമുരുകന്‍ മലയില്‍ തന്നെ ഉണ്ടെന്നാണ് തമിഴ്‌നാട് പോലിസിന്റെ നിഗമനം. - [വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്](https://timetotimenews.com/?p=23999): വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ് ഇടുക്കി: ശാന്തൻപാറ ടാങ്ക്മേട് സ്വദേശിയായ പുകഴേന്തി (14) എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ പഠിതാവാണ്. വെള്ളിയാഴ്ച വൈകുന്നേരം വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തുങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. - [പാലക്കാട് നഗരമധ്യത്തില്‍ തലയോട്ടിയും അസ്ഥികളും, കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍; അന്വേഷണം](https://timetotimenews.com/?p=23993): പാലക്കാട് നഗരമധ്യത്തില്‍ തലയോട്ടിയും അസ്ഥികളും, കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍; അന്വേഷണം പാലക്കാട്: നഗരമധ്യത്തിലെ മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. - [ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ](https://timetotimenews.com/?p=23988): ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ “തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.” രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ,... - [രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി](https://timetotimenews.com/?p=23983): രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്. രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് വാദം നടന്നപ്പോള്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സം കേസിനെ എതിര്‍ത്തും പ്രതിഭാഗം വാദിച്ചു.... - [ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസ്; 5 വർഷങ്ങള്‍ക്ക് ശേഷം ഡോ. ഹാനി ബാബുവിന് ജാമ്യം](https://timetotimenews.com/?p=23980): ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസ്; 5 വർഷങ്ങള്‍ക്ക് ശേഷം ഡോ. ഹാനി ബാബുവിന് ജാമ്യം മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ആരോപണ വിധേയനായ പ്രഫ. ഹാനി ബാബുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2020 ജൂലൈയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത് മുതല്‍ അദ്ദേഹം ജയിലിലായിരുന്നു.മാവോവാദികളുമായി ബന്ധമുണ്ടെന്ന ആരോപണമാണ് എന്‍ഐഎ അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. നേരത്തെ ഹാനി ബാബു സുപ്രിംകോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചിരുന്നു. ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കൂയെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. കേസിലെ മറ്റ് എട്ട് ആരോപണ വിധേയര്‍ക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്. കേസില്‍ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും താന്‍ അഞ്ചു വര്‍ഷവും രണ്ടുമാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കേസിലെ മറ്റു പ്രതികളായ റോണാ വില്‍സന്‍, സുധീര്‍ ധവാലെ എന്നിവര്‍ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലില്‍ കിടന്നിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. പക്ഷേ, ഈ വാദം തള്ളിയാണ് ഹൈക്കോടതി... - [ഷാഫിക്കെതിരെ ഒളിയമ്പുമായി എ. തങ്കപ്പൻ; ‘രാഹുലിനെ കൊണ്ടുവന്നവർക്കാണ് ഉത്തരവാദിത്തം’](https://timetotimenews.com/?p=23977): ഷാഫിക്കെതിരെ ഒളിയമ്പുമായി എ. തങ്കപ്പൻ; ‘രാഹുലിനെ കൊണ്ടുവന്നവർക്കാണ് ഉത്തരവാദിത്തം’ പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ ഒളിയമ്പുമായി ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ വിഷയത്തിൽ അയാളെ കൊണ്ടുവന്നവർക്ക് തന്നെയാണ് ഉത്തരവാദിത്തമെന്ന് എ. തങ്കപ്പൻ പറഞ്ഞു. രാഹുലുമായി ബന്ധപ്പെട്ട വിഷയം പാർട്ടി അധ്യക്ഷനുമായി സംസാരിച്ചിരിക്കാം. ഷാഫിയോട് ചോദിക്കാൻ എന്താണ് കാര്യമെന്ന് പറയുമായിരുന്നു. ഷാഫി അടുത്ത ആളാണ് രാഹുൽ എന്ന് പറയാൻ സാധിക്കില്ല. ഇരുവരും തമ്മിൽ ബന്ധങ്ങളുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാ കാര്യത്തിലും ജാഗ്രത പുലർത്തണമെന്നും തങ്കപ്പൻ വ്യക്തമാക്കി.രാഹുലിനെ കൊണ്ടുവരുന്ന കാര്യത്തിൽ 100 ശതമാനം ഷാഫി ജാഗ്രതാ പുലർത്തണമായിരുന്നു. കൊണ്ടുവന്ന ആളുകൾക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ഓരോ ആളുകളെയും പഠിക്കേണ്ടതാണ്. ഷാഫിയുടെ വ്യക്തിപരമായ കാര്യമായല്ല രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവന്നത്. രാഹുലിനെ പാലക്കാട്ട് മത്സരിപ്പിക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്നും എ. തങ്കപ്പൻ വ്യക്തമാക്കി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ രണ്ടാമതും പീഡനപരാതി ഉയർന്ന സാഹചര്യത്തിലാണ് സം​സ്കാ​ര​സാ​ഹി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായ എം.​എ. ഷ​ഹ​നാ​സ് രംഗത്തുവന്നത്. രാ​ഹു​ൽ... - [കണ്ണൂര്‍ ജയിലിലെ ആത്മഹത്യ: മരണം രക്തംവാര്‍ന്ന്, ആയുധം കണ്ടെത്താനായില്ല; സഹതടവുകാരുടെ മൊഴിയെടുത്തു](https://timetotimenews.com/?p=23974): കണ്ണൂര്‍ ജയിലിലെ ആത്മഹത്യ: മരണം രക്തംവാര്‍ന്ന്, ആയുധം കണ്ടെത്താനായില്ല; സഹതടവുകാരുടെ മൊഴിയെടുത്തു കണ്ണൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തടവിലായിരുന്ന ജിൽസൻ ദേവസ്യ (43) കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമിൽ സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സംഭവത്തെ തുടർന്ന് അന്വേഷണം വ്യാപകമാകുന്നു. പ്രാഥമിക റിപ്പോർട്ട് പ്രകാരം കഴുത്ത് മുറിച്ചാണ് ദേവസ്യ മരിച്ചതെന്ന് കരുതുന്നുവെങ്കിലും, ഉപയോഗിച്ച ആയുധം ജയിലിൽ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായി പറയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ടൗൺ പോലീസ് ഇൻസ്‌പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ഇൻസ്പെക്ടർ ജയിലിലെത്തി സഹതടവുകാരുടെ മൊഴി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മജിസ്‌ട്രേറ്റും ജയിലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ച രാത്രിയാണ് പുതിയ ബ്ലോക്കിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 14-ന് വിഷുദിനത്തിൽ ഭാര്യ ലിഷയെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ഇയാൾ... - [ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളില്‍ വര്‍ധനയെന്ന് പഠനംമൂന്നു വര്‍ഷത്തിനിടെ 30 പേരാണ് കൊല്ലപ്പെട്ടത്](https://timetotimenews.com/?p=23971): ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളില്‍ വര്‍ധനയെന്ന് പഠനംമൂന്നു വര്‍ഷത്തിനിടെ 30 പേരാണ് കൊല്ലപ്പെട്ടത് എറണാകുളം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളില്‍ വലിയ വര്‍ധനവെന്ന് പഠനം. മൂന്നു വര്‍ഷത്തിനിടെ 30 ജീവനുകളാണ് പൊലിഞ്ഞത്. ഭൂരിഭാഗം കേസുകളും മക്കളെ കൊന്ന് രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളാണ്. സേവ് ദ ഫാമിലി കൂട്ടായ്മയുടെ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മാതാപിതാക്കളാല്‍ കൊല്ലപ്പെട്ടത് 18 പേരാണ്. അതോടൊപ്പം മാതാപിതാക്കള്‍ ജീവനൊടുക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളിലായി സംസ്ഥാനത്ത് 2022 മുതല്‍ ഇതുവരെ പൊലിഞ്ഞത് 30 ജീവനുകളാണ്. ബുദ്ധിമാന്ദ്യം ഉള്ളവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ സേവ് ദ ഫാമിലി സംസ്ഥാന പ്രസിഡന്റ് കെ മുജീബ് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. 18 വയസു വരെ വിവിധയിടങ്ങളില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ട്. എന്നാല്‍ പിന്നീട് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെടുന്നു. ഇത് രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം ചെറുതല്ല.... - [പാലക്കാട്: 2025 ലെ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ ജില്ല ലീഡേഴ്സ് മീറ്റ്](https://timetotimenews.com/?p=23968): പാലക്കാട്: 2025 ലെ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ ജില്ല ലീഡേഴ്സ് മീറ്റ് പാലക്കാട്:2025 ലോക്കൽ ബോഡി ഇലക്ഷനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ എസ്ഡിപിഐ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മണ്ണാർക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂർ, ആലത്തൂർ, ചിറ്റൂർ, നെമ്മാറ മണ്ഡലങ്ങളിലെ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ ജില്ലാ തല ചർച്ചകളും വിലയിരുത്തലുകളും നടന്നു. പാലക്കാട് ഡി കല്യാൺ കൺവെൻഷൻ സെന്ററിൽ നടന്ന യോഗം എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, സംഘടനാപ്രവർത്തനങ്ങളുടെ വിലയിരുത്തൽ, മുന്നോട്ടുള്ള പ്രവർത്തന തന്ത്രങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയായി. സംസ്ഥാന എസ്‌ഡബ്ല്യൂസി കമ്മിറ്റി അംഗം എസ്.പി. അമീർ അലി, ജില്ലാ പ്രസിഡൻറ് ഷഹീർ ചാലിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കൊമ്പം, ജില്ലാ ട്രഷറർ എ.വൈ. കുഞ്ഞുമുഹമ്മദ്, ജില്ലാ സെക്രട്ടറി ഉമർ മൗലവി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികൾ സജീവമായി പങ്കെടുത്തു. - [ഇടുക്കി അടിമാലിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍](https://timetotimenews.com/?p=23960): ഇടുക്കി അടിമാലിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ ഇടുക്കി :അടിമാലി തോക്കുപാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കല്‍ അനൂപ്-ജോല്‍സി ദമ്പതികളുടെ മകന്‍ ആഡ്ബി(10)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആഡ്ബി. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടിമാലിയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. - [മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന](https://timetotimenews.com/?p=23957): മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന എറണാകുളം: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കാൻ വേണ്ടിയായിരുന്നു മൂന്ന് മാസത്തിലേറെയായി തുടർന്ന ക്രൂരപീഡനമെന്നാണ് പ്രാഥമിക നിഗമനം. അനിത (58) ആണ് മരിച്ചത്. അനിതയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനു (38) വിനെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.ഏകദേശം 20 വർഷത്തോളം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ അടുത്തിടെയാണ് മകൻ ബിനു വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൂരമായ മർദനം ആരംഭിച്ചത്. തുടർച്ചയായ മർദനത്തെ തുടർന്ന് രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ ബിനുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂമിക്ക് വേണ്ടിയുള്ള ഈ കൊലപാതകം പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. - [ഡിസംബറിലെ ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും](https://timetotimenews.com/?p=23954): ഡിസംബറിലെ ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.നവംബറിൽ വർധിപ്പിച്ച ക്ഷേമപെൻഷനടക്കം 3600 രൂപ ഒരാളുടെ കൈകളിലെത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ്‌ വിതരണം ചെയ്തത്. കേന്ദ്രസർക്കാർ സംസ്ഥാനത്തിനുമുകളിൽ ചുമത്തുന്ന സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടും അർഹരായവർക്കെല്ലാം സർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്യുകയായിരുന്നു. ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന്... - [ഭിന്നശേഷിയുള്ളവർക്ക് സമതാവകാശം: ഡിസംബർ 3-ന് ലോകം ഒരുമിക്കുമ്പോൾ](https://timetotimenews.com/?p=23951): ഭിന്നശേഷിയുള്ളവർക്ക് സമതാവകാശം: ഡിസംബർ 3-ന് ലോകം ഒരുമിക്കുമ്പോൾ ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം കോഴിക്കോട്:അന്താരാഷ്ട്ര ഭിന്നശേഷി ദിനം എല്ലാ വർഷവും ഡിസംബർ 3-ന് ആചരിക്കുന്നു. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 1992-ൽ ഐക്യരാഷ്ട്രസഭയാണ് ഈ ദിനം സ്ഥാപിച്ചത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻറെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. യുഎന്നിൻറെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം... - [ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന് ജാമ്യമില്ലകൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്](https://timetotimenews.com/?p=23948): ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന് ജാമ്യമില്ലകൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ് എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എന്‍ വാസുവിന്റെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് എന്‍ വാസുവിന്റെ അഭിഭാഷകന്റെ വാദം. കേസില്‍ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. - [അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ ‌അഞ്ചം​ഗ വനപാലക സംഘം വനത്തിൽ കുടുങ്ങി](https://timetotimenews.com/?p=23945): അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ ‌അഞ്ചം​ഗ വനപാലക സംഘം വനത്തിൽ കുടുങ്ങി പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയ വനപാലക സംഘമാണ് വനത്തിൽ കുടുങ്ങിയത്. അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് അഞ്ചംഗ വനപാലകസംഘം കുടുങ്ങിയത്. സംഘത്തിൽ രണ്ടു പേർ വനിതകളാണ്. വൈകിട്ടോടെ വഴിതെറ്റി ഇവർ കാട്ടിൽ കുടുങ്ങുകയായിരുന്നു. സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. ഇവരെ ഫോണിൽ ബന്ധപ്പെട്ടെന്നും തിരിച്ചെത്തിക്കാൻ പുതൂരിലെ ആർആർടി സംഘം വനത്തിലേക്ക് പോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.” - [ഭാര്യയുടെ കൺമുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി; പ്രതികൾക്ക് ജീവപര്യന്തം തടവ്](https://timetotimenews.com/?p=23942): ഭാര്യയുടെ കൺമുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി; പ്രതികൾക്ക് ജീവപര്യന്തം തടവ് ആലപ്പുഴ: യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതിനെത്തുടർന്നുണ്ടായ വൈരാഗ്യത്താൽ ആലപ്പുഴ എടത്വയിലെ ഓട്ടോ ഡ്രൈവർ അനിൽകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ തലവടി സ്വദേശികളായ അമൽ (അപൂസ് 21), കെവിൻ 19 എന്നിവരെ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി 3 ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷിച്ചത്.2019 ജനുവരി 14 രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. രണ്ടാം പ്രതിയായ കെവിന്റെ സഹോദരിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും മടങ്ങിവരവേ എടത്വായ്ക്ക് വരുന്ന വഴിയിൽ ഇറക്കിവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ അനിൽകുമാറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നിൽ വച്ച് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതി അമൽ കൈവശം കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് ഓട്ടോഡ്രൈവറായ അനിൽകുമാറിൻ്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തി... - [തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025: പാലക്കാട്ടെ ‘ഇലക്ഷൻ ഗൈഡ്’ ഫ്ലിപ്പ്‌ബുക്കായി പുറത്തിറക്കി](https://timetotimenews.com/?p=23939): തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025: പാലക്കാട്ടെ ‘ഇലക്ഷൻ ഗൈഡ്’ ഫ്ലിപ്പ്‌ബുക്കായി പുറത്തിറക്കി പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇൻഫർമേഷൻ ഓഫിസ്, ലോക്കൽ ബോഡി ഇലക്ഷൻ അവെയർനസ് പ്രോഗ്രാം (ലീപ്)യുടെ ഭാഗമായി തയ്യാറാക്കിയ ‘ഇലക്ഷൻ ഗൈഡ് – 2025’ ഔദ്യോഗികമായി പുറത്തിറക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി തന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഗൈഡിന്റെ പകർപ്പ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദിന് കൈമാറി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായുള്ള ഈ പദ്ധതി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങളും തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പ്രക്രിയയും നിയമങ്ങളും വ്യക്തമായി മനസ്സിലാക്കുന്നതിനായി ഗൈഡ് തയ്യാറാക്കിയതായി അധികാരികൾ വ്യക്തമാക്കി. ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിവരങ്ങൾ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം ഹരിതചട്ടങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ വോട്ടർ പട്ടികയുടെ കണക്ക് പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ... - [കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി: അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി](https://timetotimenews.com/?p=23936): കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി: അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി കണ്ണൂർ: സെൻട്രൽ ജയിലില്‍ റിമാൻഡ് തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശിയും വാട്ടർ അതോറിറ്റിയിലെ മുൻ ജീവനക്കാരനുമായ ജിൽസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് മാസമായി ഇയാൾ റിമാൻഡില്‍ കഴിയുകയായിരുന്നു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് ജിൽസൺ ജീവനൊടുക്കാൻ ശ്രമിച്ചത്. ജയിലിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി കൈക്കലാക്കി കഴുത്തറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ രക്തപ്പാടുകൾ ശ്രദ്ധയിൽപ്പെട്ട സഹതടവുകാരാണ് സംഭവം ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ജയിൽ അധികൃതർ ജിൽസനെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു എന്നാണ് അറിയാൻ കഴിയുന്നത് കടബാധ്യത മൂലം ജീവിതം തകർന്നതിനെ തുടർന്ന് ജിൽസൺ നേരത്തെ ഭാര്യ... - [രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ വീണ്ടും ബലാത്സംഗ ആരോപണം; പുതിയ പരാതി പാർട്ടി നേതൃത്വത്തിന്](https://timetotimenews.com/?p=23933): രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ വീണ്ടും ബലാത്സംഗ ആരോപണം; പുതിയ പരാതി പാർട്ടി നേതൃത്വത്തിന് തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരി വീണ്ടും ബലാത്സംഗ പരാതി ഉന്നയിച്ചു. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് യുവതി പരാതി നൽകിയത്. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് എന്നിവർക്കാണ് ഇമെയിൽ വഴി പരാതി അയച്ചിരിക്കുന്നത്. പരാതിയിൽ, പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു വ്യക്തിയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും സുഹൃത്തിന്റെ വീട്ടിലും ഹോംസ്റ്റേയിലും കൊണ്ടുപോയി പലവട്ടം ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു. ശരീരമാകെ മുറിവേൽപ്പിച്ച ക്രൂര പീഡനത്തിനിരയായതായും തുടർന്ന് വിവാഹ വാഗ്ദാനം പിൻവലിച്ചുവെന്നുമാണ് പരാതിയുടെ ഉള്ളടക്കം. യുവതിയുടെ പുതിയ പരാതി കോൺഗ്രസ് നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. ഇത്തരത്തിലുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണവിധേയമാക്കേണ്ടതാണെന്നും നടപടിയെക്കുറിച്ച് നിയമോപദേശം തേടുന്നുണ്ടെന്നും പാർട്ടി വ്യക്തമാക്കി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. തമിഴ്നാട്–കർണാടക അതിർത്തിയിലെ ബാഗലൂരിലെ... - [റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കയറി; പാലക്കാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു](https://timetotimenews.com/?p=23930): റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കയറി; പാലക്കാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു തിരുപ്പത്തൂർ (തമിഴ്നാട്): ബാംഗ്ലൂർ–ചെന്നൈ ദേശീയപാതയിൽ അമ്പൂരിനടുത്ത് വിണ്ണമംഗലത്ത് ഇന്നലെ പുലർച്ചെ നടന്ന ഭീകര വാഹനാപകടത്തിൽ ഒലവക്കോട് സ്വദേശിയും തൃശൂർ സ്വദേശിയും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. തൃശൂർ ഒല്ലൂർ തട്ടിൽമണ്ടി സ്വദേശിയായ ലോനപ്പന്റെ ഭാര്യ റോസി (72), പാലക്കാട് ഒലവക്കോട് നമ്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (51) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന റോസിയുടെ മകൾ ലൗലി (55)ക്ക് ലഘു പരിക്കേറ്റു. കോയമ്പത്തൂർ ജില്ലയിലെ കൗണ്ടംപാളയത്ത് താമസിച്ചുവരികയായിരുന്നു ഇവർ. റോസിയുടെ ചികിത്സക്കായി റാണിപേട്ടയിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യുകയായിരുന്നപ്പോൾ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. റോസിയും ദിവ്യമോനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തകർന്ന കാറിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഫയർഫോഴ്‌സും പോലീസും ഏറെ നേരം പണിപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ദിവ്യമോന്റെ മക്കൾ: ആൻലിന, ആൻലോണ... - [കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട്; കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക്](https://timetotimenews.com/?p=23926): കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട്; കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട്: അർബുദ രോഗത്തെ തുടർന്ന് അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയിലാണ് ജമീലയുടെ മൃതദേഹം സംസ്കരിക്കുക. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി പൊതുദർശനത്തിനായി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രാവിലെ 8 മണി മുതൽ 10 മണി വരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും 11 മണി മുതൽ കൊയിലാണ്ടി ടൗൺ ഹാളിലുമായിരുന്നു പൊതുദർശനം. സിപിഐ എം കേന്ദ്ര കമ്മറ്റി അം​ഗം ഇപി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, സിപിഐഎം സംസ്ഥാന കമ്മറ്റി അം​ഗം പി മോഹനൻ ഡിവെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങി വിവിധ നേതാക്കൾ ആദരാഞ്ജലികളർപ്പിച്ചുഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനമുണ്ടാകും മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് സജീവ... - [കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ രഹസ്യവിവരം ചോര്‍ത്തി; തിരുവല്ല എ.എസ്.ഐ.ക്ക് സസ്പെന്‍ഷന്‍](https://timetotimenews.com/?p=23923): കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ രഹസ്യവിവരം ചോര്‍ത്തി; തിരുവല്ല എ.എസ്.ഐ.ക്ക് സസ്പെന്‍ഷന്‍ പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ തിരുവല്ല പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപോര്‍ട്ട് വിവരം ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. കേസില്‍ കോടതി നടപടികള്‍ക്കുശേഷമാണ് റിമാന്‍ഡ് റിപോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാല്‍, കോടതിയിലെത്തിച്ചപ്പോള്‍ തന്നെ റിമാന്‍ഡ് റിപോര്‍ട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുന്‍പേ തന്നെ റിമാന്‍ഡ് റിപോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്‌ഐ ബിനുകുമാര്‍ കൈമാറിയ വിവരം വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതല്‍ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. - [സർക്കാറിൽ നിന്ന് ഒരു സഹായവും ഇതുവരെ കിട്ടിയില്ല'; ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റിയ കുട്ടിയുടെ മാതാവ്](https://timetotimenews.com/?p=23918): സർക്കാറിൽ നിന്ന് ഒരു സഹായവും ഇതുവരെ കിട്ടിയില്ല’; ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റിയ കുട്ടിയുടെ മാതാവ് പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനിയും ഒന്‍പതു വയസ്സുകാരിയുമായ വിനോദിനിക്ക് വിദഗ്ധ ചികില്‍സയും തുടര്‍ന്നുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കി. ചികില്‍സാപ്പിഴവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ മാതാവ് പ്രസീദ നല്‍കിയ പരാതിയില്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേ ചികില്‍സയ്ക്ക് ശേഷം 20 ദിവസം മുന്‍പാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. അണുബാധ നീക്കുന്നതിനായി നാലു ശസ്ത്രക്രിയകള്‍ നടത്തി. കൃത്രിമകൈ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇപ്പോഴും കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ല. കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നതെന്നും ചികില്‍സാകാര്യങ്ങളും വിദ്യാഭ്യാസ കാര്യങ്ങളും പ്രയാസത്തിലാണെന്നും പിതാവ് വിനോദ് പറഞ്ഞു.”“സെപ്റ്റംബര്‍ 24നായിരുന്നു സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ വിനോദിനിക്ക് കൈക്ക്... - [കത്തികൊണ്ട് കഴുത്തറുത്തു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി](https://timetotimenews.com/?p=23913): കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്‍സണ്‍. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോള്‍ ജീവനുണ്ടായിലരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ 14നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജിന്‍സണ്‍ പ്രതിയാകുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തൂങ്ങിമരിക്കാന്‍ ശ്രമിക്കവെ കയറുപൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ മുന്‍പും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നവെന്നും അധികൃതര്‍ പറഞ്ഞു - [കൈക്കൂലി വാങ്ങുമ്പോൾ എൻജിനീയർ പി.എം. വിൽസൻ വിജിലൻസ് പിടിയിൽ](https://timetotimenews.com/?p=23910): കൈക്കൂലി വാങ്ങുമ്പോൾ എൻജിനീയർ പി.എം. വിൽസൻ വിജിലൻസ് പിടിയിൽ എറണാകുളം:അങ്കമാലിയിലെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഓഫിസിലെത്തിയ പരാതിക്കാരനിൽനിന്ന് വിൽസൺ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇതോടെ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസ്സുകളിൽ നാല് സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയതായി വിജിലൻസ് അധികൃതർ അറിയിച്ചു. ഭൂമി തരം മാറ്റുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസർ കെ.ആർ. ഉല്ലാസ് മോൻ, പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ എം.എൻ. ജിബി മാത്യു, ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന്... - [ഗർഭിണിയായ അര്‍ച്ചന പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റില്‍.](https://timetotimenews.com/?p=23907): ഗർഭിണിയായ അര്‍ച്ചന പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റില്‍. തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ അര്‍ച്ചന പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റില്‍. ഭര്‍‍ത്താവ് ഷാരോണിന്‍റെ അമ്മ രജനി (49) യെ റിമാന്‍ഡ് ചെയ്തു. സ്ത്രീധനപീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭർതൃപീഢനത്തിൽ മനംനൊന്താണ് അർച്ചന ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.നവംബര്‍ 26 ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഭർതൃപീഢനത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനമില്ലാത്തതിന്‍റെ പേരില്‍ അർച്ചനയെ ഷാരോണ്‍ പീഡിപ്പിച്ചെന്നും ഭാര്യയെ... - [അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ റിമാൻഡിൽ](https://timetotimenews.com/?p=23904): അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ റിമാൻഡിൽ തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളാണെന്നും സമാന കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണ്‍ പരിശോധനയില്‍, നേരത്തെ ലാപ്‌ടോപ്പില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന രാഹുലിന്റെ വാദത്തെ തള്ളിക്കൊണ്ട്, മൊബൈലിലെ ഒരു ഫോള്‍ഡറില്‍... - [ഭാര്യയെ കൊലപ്പെടുത്തി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി യുവാവ് അറസ്റ്റിൽ](https://timetotimenews.com/?p=23900): ഭാര്യയെ കൊലപ്പെടുത്തി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി യുവാവ് അറസ്റ്റിൽ കോയമ്പത്തൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസിട്ട് ഭര്‍ത്താവ്. തിരുനെല്‍വേലി സ്വദേശിനിയും കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ബാലമുരുകനെ പോലിസ് അറസ്റ്റ് ചെയ്തു. വിവാഹബന്ധം പ്രശ്‌നങ്ങളില്‍പ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞാണ് ബാലമുരുകന്‍ ഹോസ്റ്റലിലെത്തിയത്. എന്നാല്‍ ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ആരുമറിയാതെ അരിവാള്‍ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് വഴിമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രീപ്രിയയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി വഞ്ചനയ്ക്കുള്ള മറുപടി മരണം എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണമുണ്ടായതോടെ ഹോസ്റ്റലിലെ താമസക്കാരെല്ലാം ഭയന്ന് പുറത്തേക്കോടി. സംഭവസ്ഥലത്ത് വച്ച് തന്നെ ബാലമുരുകനെ പോലിസ് അറസ്റ്റ് ചെയ്യുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിനാലാണ് കൊലപാതകമെന്നാണ് പോലിസ് കരുതുന്നത് - [അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ​ഗുരുതരാവസ്ഥയിൽ](https://timetotimenews.com/?p=23897): അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ​ഗുരുതരാവസ്ഥയിൽ ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം.രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്നും പ്രശ്നമുണ്ടാവുകയായിരുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. അഭിഭാഷകൻ ആണ് മകൻ നവജിത്ത് നടരാജൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. - [ബസിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം](https://timetotimenews.com/?p=23894): ബസിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ആലപ്പുഴ:ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അഗ്നിരക്ഷാനിലയം ചേർത്തല ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24) ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയൻ ബാങ്കിനു സമീപമായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു.ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ തലയടിച്ച് റോഡിൽ വീഴുകയായിരുന്നെന്ന് പോലീസു പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ ഗവ. ആശുപത്രി മോർച്ചറിയിൽ. - [അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വർ അറസ്റ്റിൽരാഹുൽ ഈശ്വറിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും](https://timetotimenews.com/?p=23891): അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വർ അറസ്റ്റിൽരാഹുൽ ഈശ്വറിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകൾക്ക് പുറമെ BNS 75 (3) വകുപ്പഡി കൂടിയാണ് അറസ്റ്റ്. ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. രാഹുൽ ഈശ്വറിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരത്തെ തൈക്കാട്ടെ എആർ ക്യാമ്പിലേക്ക് എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതക്കെതിരെ നിരന്തരമായി ആരോപണങ്ങളുന്നയിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ് . രാഹുലിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈംഗിക പീഡനക്കേസില്‍... - [ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് 11 മരണം](https://timetotimenews.com/?p=23888): ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് 11 മരണം ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്.തിരുപ്പത്തൂർ- കാരക്കുടി റോഡിൽ പിള്ളയാർപട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്. തിരുപ്പൂത്തൂരിൽ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയിൽ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേർക്കുനേർ ഇടിക്കുകയായിരുന്നു.” - [യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെന്‍ഷന്‍"](https://timetotimenews.com/?p=23885): യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെന്‍ഷന്‍” “കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നാലെ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പോലിസ് എന്ന പദവി ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യം ഉമേഷ് നടത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. വടക്കാഞ്ചേരി സിഐ ആയിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിക്കുകയും കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നതുമാണ് ഉമേഷിന് എതിരായ അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍. പോലിസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. - [തമിഴ്‌നാട്ടില്‍ഡിറ്റ് വാ ചുഴലിക്കാറ്റ്: വീട് തകര്‍ന്ന് യുവതി മരിച്ചു](https://timetotimenews.com/?p=23882): തമിഴ്‌നാട്ടില്‍ഡിറ്റ് വാ ചുഴലിക്കാറ്റ്: വീട് തകര്‍ന്ന് യുവതി മരിച്ചു തഞ്ചാവൂർ: തമിഴ്‌നാട്ടില്‍ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് യുവതി മരിച്ചു. തഞ്ചാവൂര്‍ ആലമന്‍കുറിച്ചി സ്വദേശി രേണുക(20)യാണ് മരിച്ചത്. രേണുകയും പിതാവും മാതാവും സഹോദരിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നാഗപട്ടണത്ത് 30 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പുതുച്ചേരിയിലും കനത്തമഴയുള്ളതായാണ് റിപോര്‍ട്ട്. 10 എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ കൂടി തമിഴ്‌നാട്ടില്‍ വിന്യസിച്ചു. ആന്ധ്രാപ്രദേശിലും, റായലസീമ ജില്ലയിലും ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ, പുതുക്കോട്ട, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, പെരമ്പല്ലൂര്‍, തിരുച്ചിറപ്പള്ളി, സേലം, കള്ളക്കുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മൂലം പുല്ല് മേഞ്ഞ വീടുകള്‍ക്കും വൈദ്യുതി, ആശയവിനിമയ ലൈനുകള്‍ക്കും നാശനഷ്ടങ്ങള‍ സംഭവിക്കുമെന്നും,... - [എംഎൽഎകാനത്തിൽ ജമീല അന്തരിച്ചു](https://timetotimenews.com/?p=23879): എംഎൽഎകാനത്തിൽ ജമീല അന്തരിച്ചു കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീല (60 ) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ജമീല 2021 ലാണ്‌ കൊയിലാണ്ടിയില്‍ നിന്നും എംഎൽയായത്‌. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് പൊതുജനാധിപത്യ പ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്‌ടയാവുന്നത്‌. 1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായും തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.ചികിത്സയിൽ... - [16 ലക്ഷം ചോദിച്ചു 8 ലക്ഷം വാങ്ങാൻ ശ്രമം; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ](https://timetotimenews.com/?p=23876): 16 ലക്ഷം ചോദിച്ചു 8 ലക്ഷം വാങ്ങാൻ ശ്രമം; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഭൂമി തരം മാറ്റുന്നതിനായി എട്ട് ലക്ഷം രൂപയാണ് വില്ലേജ് ഓഫീസറായ ഉല്ലാസ് മോൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അതിൽ അമ്പതിനായിരം രൂപ ഇന്ന് എൻജിഒ കോട്ടേഴ്‌സിന് സമീപത്തുവച്ച് കൈമാറുമ്പോഴാണ് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ സ്ഥലം തരം മാറ്റം നടത്താനാണ് വില്ലേജ് ഓഫീസറെ സമീപിച്ചത്. സെന്റ് ഒന്നിന് പതിനായിരം രൂപവെച്ച് 16 ലക്ഷം ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടു. പിന്നീട് സംസാരിച്ചാണ് ഇത് എട്ട് ലക്ഷത്തിലേക്ക് എത്തിയത്. ഇതിൽ അൻപതിനായിരം രൂപ കൈമാറുന്നതിനിടെയാണ് ഇന്ന് വില്ലേജ് ഓഫീസർ പിടിയിലായതെന്ന് വിജിലൻസ് ഉദ്യോഗസ്ഥൻ അറിയിച്ചു. - ["രാഹുല്‍ തന്റെ തെളിവുകള്‍ കോടതിയില്‍ നല്‍കിയെന്ന് അഭിഭാഷകന്‍"](https://timetotimenews.com/?p=23873): “രാഹുല്‍ തന്റെ തെളിവുകള്‍ കോടതിയില്‍ നല്‍കിയെന്ന് അഭിഭാഷകന്‍” പാലക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവിലാണ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ അറിയിച്ചു. യുവതിയുടെ മൊഴികള്‍ ശരിയല്ല എന്ന് തെളിയിക്കുന്നതാണ് ഡിജിറ്റല്‍ തെളിവുകളെന്ന് അഭിഭാഷകന്‍ ശേഖര്‍ ജി തമ്പി പറഞ്ഞു. ചാറ്റുകള്‍ അടക്കമുള്ളവ പെന്‍ഡ്രൈവില്‍ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ അവകാശപ്പെടുന്നത്. പീഡന പരാതിയില്‍ രാഹുലിനെതിരേ പ്രത്യേകാന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുടെ ഫോണ്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇതിനൊപ്പം തെളിവുശേഖരിക്കല്‍ നടപടികളുമായി അന്വേഷണ സംഘം മുമ്പോട്ടു പോകുന്നുണ്ട്. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ പൊതുയിടങ്ങളില്‍നിന്ന് മാറിനിന്നിരുന്നു. യുവതിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി സമ്മതിച്ച രാഹുല്‍, ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ചാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്.” - [പെട്രോൾ കുപ്പിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു](https://timetotimenews.com/?p=23869): പെട്രോൾ കുപ്പിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു പാലക്കാട്:കൂറ്റനാട് കഴിഞ്ഞ ദിവസം പെട്രോൾ കുപ്പിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. ആറങ്ങോട്ടുകരക്ക് സമീപം മേലെ തലശ്ശേരി ജുമാ മസ്‌ജിദിനടുത്ത് അത്താണിക്കൽ വീട്ടിൽ മുസ്‌തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പകൽ മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ വർക്ക് ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി ചിതറുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയും ക്ഷണ നേരത്തിൽ തീഗോളമായി മാറുകയുമായിരുന്നു എന്നാണ് പറയുന്നത്. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മേലെ തലശ്ശേരി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. - [ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു വ്യാജ സിദ്ധന്‍ അറസ്റ്റില്‍](https://timetotimenews.com/?p=23866): ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു വ്യാജ സിദ്ധന്‍ അറസ്റ്റില്‍ മലപ്പുറം: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. കാളികാവ് സ്വദേശി സജിന്‍ ഷറഫുദ്ദീനെയാണ് കൊളത്തൂര്‍ പോലിസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പ്രതി. പലതരം ആഭിചാര ക്രിയകള്‍ നടത്തുന്നയാളാണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. അത് വിശ്വസിച്ചാണ് യുവതി എത്തുന്നത്. കുട്ടിയില്ലാത്ത യുവതി കുട്ടിയെ വേണമെന്നാണ് ആവശ്യപ്പെട്ടത്. ദിവ്യഗര്‍ഭം ഉണ്ടാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് യുവതിയുടെ വീട്ടില്‍ എത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീടാണ് യുവതി പോലിസില്‍ പരാതി നല്‍കി. പ്രതി തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസവും ഇയാളുടെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. - [കൈനകരിയിൽ ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്കും തൂക്കുകയര്‍ വിധിച്ച് കോടതി](https://timetotimenews.com/?p=23860): കൈനകരിയിൽ ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്കും തൂക്കുകയര്‍ വിധിച്ച് കോടതി ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെയാണ് വധശിക്ഷക്കു വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി രാവിലെ രജനിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു രജനിയുടെ മറുപടി. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരും കൊലയെന്ന് തെളിഞ്ഞത്. 2021 ജൂലൈ ഒന്‍പതിനാണ് സംഭവം. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആര്‍ടിസി... - [ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം](https://timetotimenews.com/?p=23857): ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം നിലമ്പൂർ: ഒതായി മനാഫ് വധക്കേസിൽ ഒന്നാംപ്രതി ഷഫീഖി​ന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഈ തുക മനാഫിന്റെ സഹോദരിക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.മഞ്ചേരി അഡീ.ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്. താൻ രോഗബാധിതനായതിനാൽ ശിക്ഷയിൽ പരാമവധി ഇളവ് വേണമെന്ന് ഷഫീഖ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, കോടതി ഇത് മുഖവിലക്കെടുത്തില്ല. കഴിഞ്ഞ ദിവസമാണ് ഷഫീഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ പ്രതികളായ മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവിലായിരുന്ന നാലു പ്രതികളാണ് ഇപ്പോൾ വിചാരണ നേരിട്ടത്. പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി... - [അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; വടകര ഡി. വൈ.എസ് .പിക്കെതിരെ കേസെടുക്കും](https://timetotimenews.com/?p=23854): അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; വടകര ഡി. വൈ.എസ് .പിക്കെതിരെ കേസെടുക്കും കോഴിക്കോട്:വടകരലൈംഗിക പീഡന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. നിയമനടപടി പെട്ടന്ന് സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണമുന്നയിച്ചത്. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാനപ്പെട്ട ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.ചെർപ്പുളശ്ശേരി സി.ഐ. ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം... - [വേങ്ങൂർ വെസ്റ്റ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ](https://timetotimenews.com/?p=23848): വേങ്ങൂർ വെസ്റ്റ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ എറണാകുളം: പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ജി.ബി. മാത്യു എം വിജിലൻസ് സംഘത്തിന്റെ പിടിയിലായി. ഇന്ന് (നവംബർ 28, 2025) വൈകുന്നേരം 3.50 ന് ആയിരുന്നു പിടികൂടൽ. പരാതിക്കാരൻ എറണാകുളം കുറുപ്പുംപ്പടിയിൽ പ്രവർത്തിക്കുന്ന ഒരു റവന്യു സർവീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമയാണ്. പുളിക്കൽ സ്വദേശിയായ ഒരു വസ്തു ഉടമയുടെ ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതും തുടർന്ന് പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനുള്ള നടപടികളും കൈകാര്യം ചെയ്യുന്നതിനിടെയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് അറിയിച്ചു. ഭാഗപത്രം കുറുപ്പുംപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതിന് ശേഷം പോക്കുവരവ് നടപടികൾക്കായി അപേക്ഷ വേങ്ങൂർ വെസ്റ്റ് വില്ലേജിലേക്ക് എത്തിയിരുന്നു. അപേക്ഷയുടെ സ്ഥിതി അന്വേഷിക്കാൻ എത്തിയ പരാതിക്കാരനോട് 5,000 രൂപ കൈക്കൂലി നൽകണം എന്ന് വില്ലേജ് അസിസ്റ്റന്റ് ജി.ബി. മാത്യു എം ആവശ്യപ്പെട്ടതായി... - [ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യഹരജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍](https://timetotimenews.com/?p=23840): ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യഹരജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്:യുവതിയുടെ പരാതിയില്‍ പീഡനക്കേസെടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതി വ്യാജമാണെന്നും താന്‍ നിരപരാധിയാണെന്നും അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍ മുഖേനെ നല്‍കിയ ഹരജി പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം.തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും രാഹുല്‍ വാദിക്കുന്നു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി തനിക്കെതിരായ നീക്കം ബിജെപി-സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. യുവതിയാണ് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് സൗഹൃദമുണ്ടാക്കിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹികമായി പീഡിപ്പിക്കുന്നുവെന്നു യുവതി പറഞ്ഞതോടെ അനുകമ്പ തോന്നി. ഈ ബന്ധമാണ് പിന്നീടു ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിലേക്കു വളര്‍ന്നത്. യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകള്‍ അറിയാവുന്ന വ്യക്തിയുമാണ്. താനാണ് ഗര്‍ഭിണിയാക്കിയതെന്ന... - [മുന്നണികളുമായി ഒരുവിധ കൂട്ടുകെട്ടുമില്ല: എസ്‌ഡിപിഐ, ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്പുറം](https://timetotimenews.com/?p=23835): മുന്നണികളുമായി ഒരുവിധ കൂട്ടുകെട്ടുമില്ല: എസ്‌ഡിപിഐ, ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്പുറം പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ മുന്നണികൾക്കൊപ്പം മത്സരരംഗത്തിറങ്ങിയിരിക്കുകയാണ് എസ്.ഡി.പി.ഐയും. പാലക്കാട് നഗരസഭയുൾപ്പെടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും വിലയിരുത്തലുകളും ജില്ല പ്രസിഡന്‍റ് ഷഹീർ ചാലിപ്പുറം ‘മാധ്യമ’ത്തോട് പങ്കുവെക്കുന്നു.പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാനാർഥികൾപാലക്കാട്, ചിറ്റൂർ-തത്തമംഗലം, ചെർപ്പുളശ്ശേരി നഗരസഭകളിൽ സ്ഥാനാർഥികളുണ്ട്. പാലക്കാട് നഗരസഭയിൽ 31-ാം വാർഡ് ചടനാംകുറിശ്ശിയിലാണ് മത്സരിക്കുന്നത്. പ്രചാരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. നിലവിൽ ഏഴ് ജനപ്രതിനിധികളാണ് എസ്.ഡി.പി.ഐക്ക് ജില്ലയിലുള്ളത്. ഇതിൽ ഷൊർണൂർ, ചിറ്റൂർ നഗരസഭകളിലായി ഒന്ന് വീതം കൗൺസിലർമാരും ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ മൂന്നും വല്ലപ്പുഴ, പുതുനഗരം പഞ്ചായത്തുകളിൽ ഒന്ന് വീതവും വാർഡ് മെമ്പർമാരുമുണ്ട്. ബി.ജെ.പിക്കെതിരെ ജനവികാരം പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരെ ജനവികാരം ഉയർന്നിട്ടുണ്ട്. പാർട്ടിയിലെ തർക്കങ്ങളും ഭിന്നതകളും ജനം ശ്രദ്ധിക്കുന്നുണ്ട്. ബി.ജെ.പിയോട് ജനങ്ങൾക്ക് മതിപ്പ് നഷ്ടപ്പെട്ടു. ഇത്തവണ ബി.ജെ.പി ഭരണത്തിൽ വരില്ല. മതേതര വോട്ടുകൾ ഒന്നിക്കാനുള്ള സാധ്യതയുണ്ട്. ഇതുമൂലം ബി.ജെ.പിക്ക് സീറ്റ്... - [അതിജീവിതയുടെ പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്](https://timetotimenews.com/?p=23831): അതിജീവിതയുടെ പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്. വലിയമല പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും. അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് മുഖ്യകുറ്റം. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നൽകി. കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും പരാതിക്കാരിയുടെ മൊഴി - [എസ് ഐ ആർ: പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഉടൻ കൈമാറണം](https://timetotimenews.com/?p=23828): എസ് ഐ ആർ: പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഉടൻ കൈമാറണം പാലക്കാട്:തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി എൽ ഒ മാർ വോട്ടർമാർക്ക് വീടുകളിൽ എത്തിച്ചു നൽകിയ എന്യൂമറേഷൻ ഫോമുകൾ പൂർണമായി പൂരിപ്പിച്ചതിനു ശേഷം അതാത് വില്ലേജ് ഓഫീസുകളിലോ ബി എൽ ഒ മാർക്കോ 28/11 വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ട് കൈമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. പൂരിപ്പിച്ച enumeration ഫോമിലെ വിവരങ്ങൾ സ്കാൻ ചെയ്ത് സൈറ്റിൽ രേഖപ്പെടുത്തുന്നവരുടെ വിവരങ്ങൾ മാത്രമാണ് കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുകയുള്ളൂ എന്നതിനാൽ എല്ലാവരും എന്യൂമെറേഷൻ ഫോമുകൾ എത്രയും പെട്ടെന്ന് പൂരിപ്പിച്ചു തിരികെ നൽകേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡിസംബർ 4 ഇന് കരട് പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് മറ്റ് നടപടിക്രമങ്ങളും ഡിജിറ്റൈസേഷനും പൂർത്തീകരിക്കേണ്ടതിനാൽ ജനങ്ങൾ ഈ നിർദ്ദേശം പാലിക്കണം എന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. - [ബെംഗളൂരുവിൽ പുതുവർഷാഘോഷത്തിന് മുമ്പ് 24 കോടി രൂപ വിലയുള്ള മയക്കുമരുന്ന് പിടികൂടി; നൈജീരിയക്കാരൻ അറസ്റ്റിൽ](https://timetotimenews.com/?p=23825): ബെംഗളൂരുവിൽ പുതുവർഷാഘോഷത്തിന് മുമ്പ് 24 കോടി രൂപ വിലയുള്ള മയക്കുമരുന്ന് പിടികൂടി; നൈജീരിയക്കാരൻ അറസ്റ്റിൽ ബംഗളൂരു: ബം​ഗളൂരു ന​ഗരത്തിൽ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നർകോട്ടിക്സ് വിഭാഗം പിടികൂടിയത്. ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ‍ നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.“കർണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാർഥികളും സംഘടിപ്പിക്കുന്ന പാർട്ടികൾ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡൽഹിയിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ൽ നൈജീരിയയിൽനിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാൾ... - ["രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി](https://timetotimenews.com/?p=23822): രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. യുവതി നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബാഞ്ചിന് കൈമാറും. ഡിജിറ്റൽ തെളിവുകൾ അടക്കം യുവതി കൈമാറിയെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുകയും തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നണ് പരാതി.തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും യുവതി പരാതിപ്പെട്ടു. യുവതിക്കും ഗർഭസ്ഥ ശിശുവിനും നേരെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന്റെ വാട്സാപ്പ് ചാറ്റുകളും വോയിസുകളും പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.   അതേസമയം രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിനും പരാതി ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജനാണ് പരാതി നൽകിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടി അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. - [ഡിവൈഎസ്പിക്കെതിരെ ​ഗുരുതര ആരോപണവുമായി എസ് എച്ച് ഒയുടെ ആത്മഹത്യക്കുറിപ്പ്; എസ്എച്ച്ഒ ബിനു തോമസ് മരിച്ചത് 2 ആഴ്ച മുമ്പ്](https://timetotimenews.com/?p=23819): ഡിവൈഎസ്പിക്കെതിരെ ​ഗുരുതര ആരോപണവുമായി എസ് എച്ച് ഒയുടെ ആത്മഹത്യക്കുറിപ്പ്; എസ്എച്ച്ഒ ബിനു തോമസ് മരിച്ചത് 2 ആഴ്ച മുമ്പ് പാലക്കാട്: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ​ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കോഴിക്കോട് വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയിൽ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിൻ്റെ 32 പേജുള്ള ആത്മഹത്യക്കുറിപ്പിലാണ് ഡിവൈഎസ്പിയുടെ പേരുള്ളത്. 2014ൽ സിഐ ആയിരുന്ന നിലവിൽ ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് സിഐ ബിനു തോമസിൻ്റെ ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തൽ. അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും 2 മക്കളുമുളള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്പ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. തൊട്ടിൽപ്പാലം സ്വദേശിയാണ് 52കാരനായ ബിനു. - [നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം](https://timetotimenews.com/?p=23816): നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം പാലക്കാട്: തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്. കോട്ടയിൽ അഷ്റഫിന്റെ മകൻ നാലുവയസുകാരനായ മുഹമ്മദ് ബിലാലിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുഞ്ഞിന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിലാണ് ബിലാൽ. രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തുമെല്ലാം കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ തൃത്താലയിലെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ​ഗുരുതരമായതിനാൽ തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. ബിലാലിന് വിദ​ഗ്ധ ചികിത്സ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.കുട്ടിയുടെ വീടിന് സമീപത്തുള്ള രണ്ട് പേർക്കുകൂടി തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എല്ലാവരും ചികിത്സയിലാണ്. - [എംജിആറിന്റെയും ജയലളിതയുടെയും വിശ്വസ്തൻ സെങ്കോട്ടയ്യൻ ടിവികെയിൽ](https://timetotimenews.com/?p=23813): എംജിആറിന്റെയും ജയലളിതയുടെയും വിശ്വസ്തൻ സെങ്കോട്ടയ്യൻ ടിവികെയിൽ ചെന്നൈ: അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) അംഗത്വമെടുത്തു. പനയൂരിലെ ടിവികെ ആസ്ഥാനത്ത് വെച്ചാണ് സെങ്കോട്ടയ്യൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. ടിവികെ രൂപീകരിച്ച ശേഷം പാർട്ടിയിൽ ചേരുന്ന ആദ്യ പ്രമുഖ നേതാവാണ് അദ്ദേഹം. അണ്ണാ ഡി.എം.കെയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എം.എൽ.എ.യും ആണ് സെങ്കോട്ടയ്യൻ. ഒൻപത് തവണ എം.എൽ.എ.യായിരുന്ന അദ്ദേഹം, നിയമസഭാംഗത്വം രാജിവച്ചുകൊണ്ട് സ്പീക്കറിന് അയച്ച കത്ത് ഇന്നലെ കൈമാറി. അതിനുശേഷം അദ്ദേഹം ടിവികെ അധ്യക്ഷൻ വിജയ് യോടൊപ്പം ചെന്നൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. സെങ്കോട്ടയ്യനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് വിജയ് റിപ്പോർട്ടർമാരോട് പറഞ്ഞു: “സെങ്കോട്ടയ്യന്റെ രാഷ്ട്രീയ പരിചയം പാർട്ടിക്ക് ഒരു വലിയ ശക്തിയാണ്.” ഈ സമയത്ത്, എ.ഐ.എ.ഡി.എം.കെ.യിലെ മുൻ എം.പി. വി. സത്യഭാമ ഉൾപ്പെടെയുള്ള നിരവധി പേർക്കും വിജയിന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരാനുണ്ടായി. പശ്ചാത്തലം:1977-ലെതിരഞ്ഞെടുപ്പിൽ സത്യമംഗലം മണ്ഡലത്തിൽ നിന്ന് വിജയിച്ചുകൊണ്ടാണ്... - [പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട കാപ്പാ പ്രതി കൈനി കിരൺ പിടിയിൽ](https://timetotimenews.com/?p=23809): പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട കാപ്പാ പ്രതി കൈനി കിരൺ പിടിയിൽ തിരുവനന്തപുരം: വെട്ടുകത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി കൈനി കിരൺ പിടിയിൽ. നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ആര്യങ്കോട് പൊലീസ് പ്രതിയെ പിടികൂടിയത്. വധശ്രമവും നാടുകടത്തൽ ഉത്തരവ് ലംഘിച്ചതും ഉൾപ്പെടെ പുതുതായി കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് സമൻസ് നൽകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ കിരൺ വെട്ടുകത്തി വീശിയ സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. 27 കാരനായ കിരൺ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നിരന്തരമായ കുറ്റകൃത്യങ്ങളെത്തുടർന്ന് ജില്ല കലക്ടർ കിരണിനെ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇന്നലെ രാത്രി കിരൺ ആര്യങ്കോട് വീട്ടിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് രാത്രി മുതൽ തന്നെ തിരച്ചിൽ ശക്തമാക്കി. ഇന്ന് പുലർച്ചെ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദിന്‍റെ നേതൃത്വത്തിലുള്ള സംഘം കിരണിന്റെ വീട് വളഞ്ഞു. അപ്പോൾ വെട്ടുകത്തി പിടിച്ച്... - [പോലീസിനെ വെട്ടാൻ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ എസ്എച്ച്ഒ വെടിവെപ്പ്](https://timetotimenews.com/?p=23804): പോലീസിനെ വെട്ടാൻ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ എസ്എച്ച്ഒ വെടിവെപ്പ് തിരുവനന്തപുരം: പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കാപ്പാ കേസ് പ്രതി കൈരി കിരണിനെതിരെ ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് വെടിയുതിർത്തു. പ്രതി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സ്വയരക്ഷയ്ക്കായി വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.വെടിയുണ്ട പ്രതിയെ തൊട്ടിട്ടില്ല. കിരൺ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്ന കൈരി കിരൺ ഉത്തരവ് ലംഘിച്ച് ഇന്നലെ രാത്രി ആര്യങ്കോട് വീട്ടിൽ കഴിയുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന്, കരുതൽ തടങ്കലിൽ പാര്‍പ്പിക്കാൻ രാത്രി മുതലുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു.ഇന്ന് രാവിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലേക്കെത്തി വളഞ്ഞപ്പോൾ പ്രതി വെട്ടുകത്തി കൈയിൽ എടുത്ത് പുറത്തുവന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. ഒരിലധികം തവണ വെട്ടാൻ ശ്രമിച്ചുവെന്നും എസ്എച്ച്ഒ ഒഴിഞ്ഞുമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.ആക്രമണം തുടരുന്നതിനിടെ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് വെടിവെപ്പിന് എസ്എച്ച്ഒ തയാറായത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വയരക്ഷയ്ക്കായുള്ള നടപടിയായിരുന്നു ഇത്... - [രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി](https://timetotimenews.com/?p=23801): രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി എറണാകുളം: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കൊല്ലം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ നടപടി. ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്‍ സ്വദേശി പാമ്പ് മനോജ്, നെടുങ്ങോലം സ്വദേശി കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളം സ്വദേശി കൈതപ്പുഴ ഉണ്ണി, വടക്കേവിള കുക്കു പ്രണവ്, ഡീസന്റ് ജംഗ്ഷന്‍ സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം.25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണമെന്നുംസെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയിൽ. 2018 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു രഞ്ജിത് ജോണ്‍സന്റെ കൊലപാതകം. പ്രാവ് വാങ്ങാനെന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്വാറിയിൽ മാലിന്യത്തില്‍ മൃതദേഹം തള്ളി. ഒന്നാംപ്രതി... - [നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു](https://timetotimenews.com/?p=23798): നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു നിലമ്പൂർ:നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു. ടാപ്പിങ് തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി ഷാരോണ്‍(55)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അരയാട് എസ്‌റ്റേറ്റില്‍ ആയിരുന്നു സംഭവം. പ്രദേശത്ത് ഇന്നലെ മുതല്‍ ആനയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.പ്രദേശത്ത് ഇന്നലെ മുതല്‍ തന്നെ കാട്ടാന സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ടാപ്പിങ് പൂര്‍ത്തിയാക്കി മറ്റ് തൊഴിലാളികളോടൊപ്പം മടങ്ങിയെത്തുന്നതിനിടെയാണ് അപകടം. പിറകില്‍ എത്തിയ കാട്ടാന തൊഴിലാളികളെ പിന്തുടരുവാനാരംഭിക്കുകയായിരുന്നു. ഷാരോണിനൊപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി രക്ഷപെട്ടു. എന്നാല്‍ ഷാരോണിന് രക്ഷപെടാനായില്ല. റബര്‍ മരങ്ങള്‍ക്ക് പിന്നിലായി കാട്ടാന ഒളിച്ചുനില്‍ക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു. വനംവകുപ്പും പോലിസും സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. - [തൃശൂരിൽ ​ഗർഭിണി പൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് യുവതിയുടെ കുടുംബം](https://timetotimenews.com/?p=23794): തൃശൂരിൽ ​ഗർഭിണി പൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് യുവതിയുടെ കുടുംബം തൃശൂർ: വരന്തരപ്പിള്ളിയിൽ നാലു മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ​ഗു​രുതര ആരോപണങ്ങളുമായി കുടുംബം. നന്തിപുലം മനക്കലക്കടവ് മാക്കോത്ത് ഷാരോണിന്റെ ഭാര്യ അർച്ചന (21) യാണ് മരിച്ചത്. മകളെ ഭർതൃ വീട്ടുകാർ നിരന്തരം മർദിച്ചിരുന്നതായും അർച്ചനയുടെ മരണം കൊലപാതകമാണെന്നും സംശയമുള്ളതായി യുവതിയുടെ അച്ഛൻ ഹരിദാസ് പറഞ്ഞു.‘അവൻ മോളെ തല്ലിക്കൊന്നതാന്നാ ഞങ്ങൾ കരുതുന്നേ.. അവനും അമ്മയും ഒക്കെ ക്രൂരമായി പീഡിപ്പിക്കുവാരുന്നു, ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല. എന്ത് ചെയ്താലും ഷാരോണിന് സംശയമായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ഥലത്തേക്കും വിടില്ല. ഒരിക്കൽ അള​ഗപ്പ കോളേജിൽ പോയി മോളെ അവൻ റോഡിൽ വച്ച് തല്ലി. അപ്പോൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് വീട്ടിലേക്ക് പോരൂ എന്ന് മകളോട് പറഞ്ഞിരുന്നു. അർച്ചനയുടെ ചേച്ചിയോട് അവൻ മോളെ കൊല്ലുമെന്ന് പറഞ്ഞിരുന്നു’.- അർച്ചനയുടെ അച്ഛൻ പറഞ്ഞു.ബുധനാഴ്ച വൈകിട്ട്‌ നാലോടെ ഇവരുടെ വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം... - [ഓട്ടോ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികളുടെ ദുരന്തമരണം; ഡ്രൈവർക്കെതിരെ കേസ്](https://timetotimenews.com/?p=23791): ഓട്ടോ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികളുടെ ദുരന്തമരണം; ഡ്രൈവർക്കെതിരെ കേസ് പത്തനംതിട്ട :ചിറ്റാർ കോന്നിതണ്ണിത്തോട് കരിമാൻതോട് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക്‌ മറിഞ്ഞ്‌ മരിച്ച രണ്ട്‌ വിദ്യാർഥികളുടെ മരണത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്. അമിതവേ​ഗം, അലക്ഷ്യവും മനുഷ്യ ജീവനും ആപത്ത് വരുത്തുന്ന രീതിയിലുമുള്ള ഡ്രൈവിങ്ങിനാണ് കേസെടുത്തത്.കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി തുമ്പാക്കുളം വാഴപ്ലാവിൽ (കല്ലുപറമ്പിൽ) സിജിൻ–സിജി ദമ്പതികളുടെ മകൾ ആദിലക്ഷ്മി (മുത്ത് 8), തൂമ്പാക്കുളം തൈപ്പറമ്പിൽ മന്മഥൻ– രാജി ദമ്പതികളുടെ മകൻ എൽകെജി വിദ്യാർഥി യദു കൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദി ലക്ഷ്മിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുവിന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.റോഡിൽ പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. ആറ് വിദ്യാർഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഒരു കുട്ടിക്ക് പരിക്കില്ല. പരിക്കേറ്റ വിദ്യാർഥികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്‌മി മരിച്ചു. യദു കൃഷ്ണയെ കാണാതായതിനെ തുടർന്ന്... - [ഗർഭിണി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ](https://timetotimenews.com/?p=23788): ഗർഭിണി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20) യാണ് മരിച്ചത്.വൈകുന്നേരമാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാനായി അമ്മ പുറത്തുപോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് അർച്ചനയുടെ ഭർത്താവ് ഷാരോണെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയവിവാഹം നടന്നത്. - [സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവം; ഒരു കുട്ടി കൂടി മരിച്ചു](https://timetotimenews.com/?p=23785): സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവം; ഒരു കുട്ടി കൂടി മരിച്ചു പത്തനംതിട്ട:കോന്നി സ്കൂൾകുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസുകാരനായ യദുകൃഷ്ണനാണ് മരിച്ചത്. അപകടത്തിനുശേഷം കുട്ടിയെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.നേരത്തെ രണ്ടാം ക്ലാസുകാരി ആദിലക്ഷ്മി എന്ന കുട്ടി മരിച്ചിരുന്നു. ഒരു കുട്ടിയെ കാണാതായ സംശയം അധ്യാപിക ആ സമയത്ത് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് അന്വേഷണമാരംഭിച്ചത്.ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഓട്ടോ ഡ്രൈവര്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലാണ്.കരിമാൻതോട് തൂമ്പാക്കുളം പ്രദേശത്ത് വച്ച് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രദേശം ഒരു വനഭൂമിയാണ്. വൈകുന്നേരം സ്കൂളിൽ നിന്ന് 6 കുട്ടികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്. ഹൈറേഞ്ച് പ്രദേശത്തുന്ന് വീണ ഓട്ടോ താഴേക്ക് മലക്കംമറിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. - [ആശുപത്രികളില്‍ ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം,സേവനങ്ങള്‍,പാക്കേജ് നിരക്കുകള്‍,ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടണം.മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി](https://timetotimenews.com/?p=23782): എറണാകുളം:ആശുപത്രികളുടെപ്രവർത്തനത്തിന്മാർഗനിർദ്ദേശവുമായി ഹൈക്കോടതി.എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും (Stabilize) ചെയ്യണം..പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്..തുടർചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാർജ് ചെയ്യുമ്ബോള്‍ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം..ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദർശിപ്പിക്കണം.ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടർമാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടണം..രോഗികളുടെ അവകാശങ്ങള്‍, പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയും പ്രദർശിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം..പരാതി സ്വീകരിച്ചാല്‍ രസീതോ എസ് എം എസ്സോ നല്‍കണം 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതികള്‍ തീർപ്പാക്കാൻ ശ്രമിക്കണം.പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് (DMO) കൈമാറണം..ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗില്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചത്. - [പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് രക്ഷിതാവ്; മരിച്ചത് വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞ്](https://timetotimenews.com/?p=23779): പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് രക്ഷിതാവ്; മരിച്ചത് വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞ് പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. വണ്ടിത്താവളം സ്വദേശിയായ നാരായണൻകുട്ടിയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്ന് രക്ഷിതാവ് ആരോപിച്ചു.ബുധനാഴ്ചയായിരുന്നു സിസേറിയനായി ഡോക്ടർമാർ സമയം നൽകിയത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഭാര്യക്ക് പ്രസവവേദന തുടങ്ങിയപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്ന് നാരായണൻകുട്ടി പറയുന്നു. പ്രസവസമയത്ത് കുഞ്ഞിന്റെ കാൽ ഭാഗമാണ് ആദ്യം പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രസവശേഷം ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ചികിത്സയിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. - [റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി](https://timetotimenews.com/?p=23776): റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസര്‍കോട് ദേളി കുന്നുപാറയിലെ മുബഷീര്‍ എന്നയാളാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.ഗള്‍ഫിലായിരുന്ന മുബഷീര്‍ രണ്ടു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനിലെത്തിയപ്പോഴാണ് 20 ദിവസം മുന്‍പ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മുബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളൊന്നുമില്ലെന്നാണ് വിവരം. ഇയാള്‍ക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കും.കൃത്യമായ അന്വേഷണം നടത്തിയാൽ മാത്രമേ യാഥാർത്ഥ്യം പുറത്തുവരുകയുള്ളൂ - [ബസ് സ്‌കൂട്ടറിലിടിച്ചു, വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു](https://timetotimenews.com/?p=23773): ബസ് സ്‌കൂട്ടറിലിടിച്ചു, വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു തൃശ്ശൂർ:ഊരകം:ബസിടിച്ച് വില്ലേജ് ഓഫിസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്നേഹ(32) ആണ് മരിച്ചത്. പൊറുത്തുശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിനെ മറികടന്നു വന്ന ‘റീബോണ്‍’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്നേഹയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചുവെന്നും ബസിന്റെ പിന്‍ചക്രം സ്നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്നും നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവ്: ജെറി ഡേവിസ്(അസിസ്റ്റന്റ് പ്രൊഫസര്‍,തൃശ്ശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജ്) മക്കള്‍:അമല(5)ആന്‍സിയ(1). മേൽ നടപടികൾ പോലീസ് സ്വീകരിച്ചുവരുന്നു ## Pages - [ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു](https://timetotimenews.com/?page_id=23851): പാലക്കാട്: യാക്കര പുഴപ്പാലത്തിൽ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു. പട്ടികവർഗ വകുപ്പാണ് വിദ്യാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ചത്.ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകരിൽ 11 പേർക്കായി 45,000 രൂപയാണ് അനുവദിച്ചത്. എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകളിൽ ലഭിച്ച ഗ്രേഡ് അനുസരിച്ചുള്ള തുക അടുത്ത ദിവസം തന്നെ വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് പട്ടികവർഗ വകുപ്പ് വ്യക്തമാക്കി.കൊല്ലംകോട് ട്രൈബൽ ഓഫീസിൽ എത്തിച്ച അപേക്ഷകളാണ് കഴിഞ്ഞദിവസം യാക്കര പുഴ പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാട് വെട്ടിത്തിളിക്കുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാർ ആയിരുന്നു അപേക്ഷകൾ ലഭിച്ചത്. സംഭവത്തിൽ സംഭവത്തിൽ പട്ടികവർഗ വകുപ്പിൻ്റെ അന്വേഷണം തുടരുകയാണ്. - [ഒഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി :](https://timetotimenews.com/?page_id=23843): എറണാകുളം:പറവൂരവടക്കേക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. പറമ്പില്‍ ജോലിയ്ക്ക് വന്നവരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്.സ്ഥലത്ത് ഫോറന്‍സിക്കും വടക്കേക്കര പോലിസും പരിശോധന നടത്തുകയാണ്. വടക്കേക്കരയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായവരുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്. - [ആറ് വയസുകാരിയെ പട്ടിണിക്കിട്ടും മർദിച്ചും കൊന്ന കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്](https://timetotimenews.com/?page_id=23045) - [Crime & Accident](https://timetotimenews.com/?page_id=22633): KSRTC ബസില്‍ വെച്ച്‌ ദേഹാസ്വസ്ഥ്യം; കുഴഞ്ഞുവീണ വയോധികൻ മരിച്ചു പാലക്കാട്: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്‌ആർടിസി ബസില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിന് പിന്നാലെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരിയിലെ കോരംങ്കോട്ടില്‍ അയ്യപ്പൻ (64) ആണ് മരിച്ചത്. മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ ആണ് സംഭവം. മകളുടെ വീടുപണി നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി എടത്തനാട്ടുകരയില്‍ നിന്നും രാവിലെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസില്‍ വെച്ച്‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ബസ് ജീവനക്കാർ ചേർന്ന് ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു വെട്ടേറ്റ സംഭവം; താമരശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക് കോഴിക്കോട്: താമരശ്ശേരിയില്‍ ഡോക്ടറെ അമീബിക്മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ആക്രമിച്ച സംഭവത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി കോഴിക്കോട് താമരശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് ഡോക്ടരെ ഇയാള്‍ വെട്ടിയതെന്നും തങ്ങളുടെ സുരക്ഷക്കൊരു പ്രധാന്യവുമില്ലേ എന്നും മറ്റു ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ന് വിപിന്‍ നാളെ... - [fulf](https://timetotimenews.com/?page_id=22608) - [crime](https://timetotimenews.com/?page_id=22606) - [Home](https://timetotimenews.com/): [vc_row][vc_column][penci_news_ticker title=”Breaking News ” icon_fontawesome=”fa fa-solid fa-square-caret-right” auto_time=”3000″ speed=”300″ post_standard_title_length=”7″ css_animation=”fadeInUp” penci_show_desk=”1″ penci_show_tablet=”1″ penci_show_mobile=”1″ custom_markup_1=”” title_color=”#FEFFFF” bg_title_color=”#0A9C97″ post_title_color=”#045954″ post_title_hover_color=”#108993″][penci_block_22][penci_block_6 title=”CATEGORY” block_title_align=”style-title-left” post_standard_title_length=”20″ style_pag=”load_more” limit_loadmore=”10″ penci_show_desk=”1″ penci_show_tablet=”1″ penci_show_mobile=”1″][/penci_block_6][penci_grid_9 title=”Top Stories” block_title_align=”style-title-left” post_standard_title_length=”12″][/vc_column][/vc_row][vc_row][vc_column][penci_block_8 block_title_align=”style-title-left” post_standard_title_length=”12″ post_excrept_length=”15″ style_pag=”load_more” limit_loadmore=”7″ ajax_filter_type=”category_ids_filter”][/penci_block_8][vc_video link=”https://youtu.be/mLJkQupqacg?si=f1kUk45iPzrYzgfH” css=”” title=”പ്രസ് മീറ്റിൽ ബോഡി ഷെയിമിംഗ് ചോദ്യത്തിന് ശക്തമായ മറുപടി; നടി ഗൗരി കിഷൻ വൈറലാകുന്നു”][vc_column_text css=””]കോയമ്പത്തൂർ: പുതിയ ചിത്രം അദേഴ്‌സ്ന്റെ പ്രമോഷൻ ഭാഗമായി ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബോഡി ഷെയിമിംഗ് ചോദ്യത്തിന് ശക്തമായ മറുപടി നൽകിയ നടി ഗൗരി കിഷൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വാർത്താസമ്മേളനത്തിൽ യൂട്യൂബർ നായകനോട് “നടിയുടെ ഭാരം എത്രയാണെന്നു” ചോദിച്ചതോടെയാണ് സംഭവം. സിനിമയെക്കുറിച്ച് ഒന്നും ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ ചോദിച്ചതിൽ ഗൗരി അസന്തോഷം പ്രകടിപ്പിച്ചു. “നായികയുടെ ഭാരം ചോദിക്കുന്നത് വളരെ മോശം ചോദ്യമാണ്. അത് ബോഡി ഷെയിമിംഗ് തന്നെയാണ്. ഈ പ്രസ്... - [](https://timetotimenews.com/?page_id=22405): പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; സമഗ്ര അന്വേഷണം വേണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: വിമൻ ഇന്ത്യ മൂവ്മെൻ്റ് പാലക്കാട്‌ : ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒമ്പത് വയസ്സുകാരിക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്ന ദാരുണമായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് (WIM) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സ തേടിയ കുട്ടിയുടെ കൈ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നത്. ഈ സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഒരു കുട്ടിയുടെ ഭാവി ജീവിതത്തെ ദുരിതത്തിലാക്കിയതെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് ആരോപിച്ചു. ചികിത്സാ പിഴവിന് കാരണക്കാരായ മുഴുവൻ ജീവനക്കാരെയും അധികാരികളെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് അഷിത നജീബ്, ജനറൽ സെക്രട്ടറി ലൈല ഫക്രുദ്ദീൻ... - [Members](https://timetotimenews.com/?page_id=22194) - [Contact](https://timetotimenews.com/?page_id=294): I must explain to you how all this mistaken idea of denouncing pleasure and praising pain was born and I will give you a complete account of the system, and expound the actual teachings of the great explorer of the truth, the master-builder of human happiness. No one rejects, dislikes, or avoids pleasure itself, because it is pleasure, but because those who do not know. Adress:  123 Beverly Hill, New York, USA Phone:  0123 456 789 Email:  pencidesign@gmail.com Send us a message [comment]: # (Generated by Hostinger Tools Plugin)