Image default
Uncategorized

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ ​ഗണ​ഗീതം പാടി വിദ്യാർത്ഥികൾ, വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ

0:00

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ ​ഗണ​ഗീതം പാടി വിദ്യാർത്ഥികൾ, വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ

കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിൻ്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെയ്തു‌. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്.
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം – ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 5 50ന് ബെംഗളൂരുവിൽ എത്തിച്ചേരും.
ആകെ 11 സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിൻ നിർത്തുക. എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിൻ കടന്നുപോകുന്ന സ്‌റ്റോപ്പുകൾ. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

Related post

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം; വിമൻ ഇന്ത്യ മൂവ്മെന്റ് നാളെ ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തും

Time to time News

പാലക്കാട് ടോൾ പ്ലാസയിൽ വൻ ലഹരിവേട്ട; 420.692 ഗ്രാം ഹാഷിഷ് ഓയിലും മെത്താംഫിറ്റാമിനുമായി 31കാരൻ എക്സൈസ് പിടിയിൽ

Time to time News

നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസ്: പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."