0:00
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല; മറ്റൊരാള്‍ക്കുകൂടി പങ്കെന്ന് സൂചന

പാലക്കാട് : രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കൊഴിഞ്ഞാമ്പാറയില്‍ ഇരട്ടക്കൊലക്കേസില്‍ കൊലപാതകത്തില്‍ ഒരാള്‍ക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമെന്ന് പൊലീസ് പറഞ്ഞു.
അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫര്‍ ജൂലിയറ്റും മൂന്നു വയസ്സുകാരന് റോബിന് ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചു എന്നായിരുന്നു അമ്മ പറഞ്ഞത്. ആ സമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

