2.160 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് ചുള്ളിമട സ്വദേശിയായ ശക്തിവേൽ (29) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 2.160 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എൻ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ വില്ലേജിൽ കളപ്പാറയിൽ വി.വി. കോളേജിന് ഏകദേശം 400 മീറ്റർ വടക്ക്, തുള്ളിമട–കളപ്പാറ കൊട്ടാമുട്ടി റോഡിന്റെ കിഴക്കുവശത്തുള്ള ട്രാൻസ്ഫോർമറിന് സമീപത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്. കെ.എൽ. 51 എച്ച്. 4802 നമ്പർ ബജാജ് പൾസർ ബൈക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ശക്തിവേലിനെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം ക്രൈം നമ്പർ 87/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാസിലമണി എം., പ്രിവന്റീവ് ഓഫീസർ സുജിത് കുമാർ എസ്., സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് എൻ., അഷ്കർ എം., തൗഫീഖ് എ., സുധീഷ് കെ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ 2026 ഒക്ടോബർ 24-നാണ് നടപടി സ്വീകരിച്ചത്.

