Image default
Uncategorized

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ ‘അവാസ്-ഇ-പാലക്കാട്’ ജനകീയ സംഗമം നടത്തി

0:00

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ ‘അവാസ്-ഇ-പാലക്കാട്’ ജനകീയ സംഗമം നടത്തി


പാലക്കാട്: ഡൽഹിയിൽ എസ്.ഐ.ആർ നടപടികൾക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജനാധിപത്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിഷേധമുയർത്തിയും യങ് ഡെമോക്രാറ്റ്സിന്റെ നേതൃത്വത്തിൽ ‘അവാസ്-ഇ-പാലക്കാട്’ ജനകീയ സംഗമം സംഘടിപ്പിച്ചു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടന്ന സംഗമത്തിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, ദളിത് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.
സംഘപരിവാർ സർക്കാരിന്റെ നടപടികൾക്കെതിരെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയുമായിരുന്നു പരിപാടി. ഭീഷണികൾക്കും അറസ്റ്റുകൾക്കും സൈനിക വിന്യാസത്തിനും മുന്നിൽ മുട്ടുമടക്കാതെ ഡൽഹിയിൽ തുടരുന്ന എസ്.ഐ.ആർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഗമം, അനീതികൾക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന സമിതി അംഗം അദ്നാൻ, ദേശീയ സംഘാടക സമിതി അംഗം ആബിദ റഷീദ്, ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് സലാഹ്, നസീഹ് മണ്ണാർക്കാട്, ഫാത്തിമ ഷഹനാസ്, ഷമീർ പുതുനഗരം, റാപ്പറും ഗായകനുമായ ഇർഷാദ് എ ജെ, സാമൂഹിക പ്രവർത്തകൻ യാസർ പൂക്കോട്ടുപാടം എന്നിവർ പങ്കെടുത്തു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷരീഫ് പട്ടാമ്പി, സംസ്ഥാന ഓർഗനൈസിങ് കോർഡിനേറ്റർ ഷഹീർ ചാലിപ്പുറം, ജില്ലാ കമ്മിറ്റി അംഗവും യങ് ഡെമോക്രാറ്റ്സ് ജില്ലാ ചുമതലക്കാരനുമായ മുസ്തഫ കുളപ്പുള്ളി, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ആസിയ മാനു എന്നിവരും സംഗമത്തിൽ പങ്കെടുത്തു.
എസ് സി എസ് ടി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി എന്നിവരും പരിപാടിയുടെ ഭാഗമായി.
ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ വിവിധ ജനവിഭാഗങ്ങളുടെ ഐക്യവും ജനപങ്കാളിത്തവും ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് സംഗമം നടന്നത്

Related post

ഗ്രാമീണ മേഖലകളിൽ മാലിന്യപ്രശ്നം രൂക്ഷം; കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നു, അധികൃതർ അടിയന്തരമായി ഇടപെടണം: വാസു വല്ലപ്പുഴ

Time to time News

അതിഥി തൊഴിലാളികളുടെ മക്കളോടുള്ള വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളി; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: ഇബ്രാഹിം ആറങ്ങോട്ടുകര

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."