Image default
Uncategorized

പാലക്കാട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരുടെ സമരം; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് എസ് ഡിപിഐ

0:00

പാലക്കാട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരുടെ സമരം; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് എസ് ഡിപിഐ

പാലക്കാട്: ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളജിലെ ഗുരുതരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമരം നടത്തുന്ന ഹൗസ് സര്‍ജന്മാരുടെ സമരസമിതി നേതാക്കളുമായി എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് പാലക്കാട്, യങ് ഡെമോക്രാറ്റ്‌സ് ജില്ലാ കണ്‍വീനര്‍ ഇബ്രാഹിം ആറങ്ങോട്ടുകര, ജില്ലാ ജോയിന്റ് കണ്‍വീനര്‍ നസിഹ് മണ്ണാര്‍ക്കാട്. ജില്ലാ കമ്മിറ്റി അംഗം സല്‍മാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. രോഗികള്‍ക്കും ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്.

അത്യാഹിത വിഭാഗത്തിലേക്കുള്ള ആവശ്യമായ മരുന്നുകളുടെ ലഭ്യതക്കുറവ്, എക്സ്റേ സംവിധാനം പ്രവര്‍ത്തനരഹിതമായത്, സിടി സ്‌കാന്‍ സൗകര്യമില്ലാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ രോഗികളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരെ മറ്റ് ആശുപത്രികളിലേക്ക് ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റമുണ്ടാകണം.

മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെയും ചികിത്സാ ഉപകരണങ്ങളെയും മരുന്നുകളെയും അടിസ്ഥാന സൗകര്യങ്ങളെയും അടിയന്തരമായി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. പ്രഖ്യാപനങ്ങളും ഉറപ്പുകളും നല്‍കി പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്ന സമീപനം അവസാനിപ്പിക്കണം. ഹൗസ് സര്‍ജന്മാരുടെ സമരം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുകയും സമരസമിതിയുമായി അടിയന്തരമായി ചര്‍ച്ച നടത്തി പ്രായോഗിക പരിഹാരം ഉറപ്പാക്കുകയും വേണം.

മെഡിക്കല്‍ കോളജിലെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായ വീഴ്ചകള്‍ അന്വേഷിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്തത് അംഗീകരിക്കാനാവില്ല.

പാലക്കാട് മെഡിക്കല്‍ കോളജിനെ പേരില്‍ മാത്രം നിലനില്‍ക്കുന്ന സ്ഥാപനമാക്കി മാറ്റാതെ ആവശ്യമായ മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും അടിയന്തരമായി ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രോഗികളുടെ ജീവനും ആരോഗ്യവും വെച്ച് യാതൊരു തരത്തിലുള്ള അനാസ്ഥയും അനുവദിക്കാനാവില്ല. ഹൗസ് സര്‍ജന്മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിച്ച് സമരം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം സര്‍ക്കാര്‍ തന്നെ സൃഷ്ടിക്കണമെന്നും, ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ഹൗസ് സര്‍ജന്മാര്‍ക്ക് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഷെരീഫ് പട്ടാമ്പി വ്യക്തമാക്കി.

Related post

അർഹർക്ക് നൽകാതെ സർക്കാർ ഫ്ലാറ്റുകൾ കാടുപിടിച്ച് നശിക്കുന്നു; ലക്ഷങ്ങൾ മുടക്കിയ പദ്ധതി നോക്കുകുത്തിയായി

Time to time News

യങ് ഡെമോക്രാറ്റ്സ് പാലക്കാട് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് തീരുമാനം; സെപ്റ്റംബർ 13ന് വിപുലമായ പരിപാടി

Time to time News

മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കംപിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."