Image default
Uncategorized

ആലത്തൂരിൽ വൻ മയക്കുമരുന്ന് വേട്ട; 56.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

0:00

ആലത്തൂരിൽ വൻ മയക്കുമരുന്ന് വേട്ട; 56.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

പാലക്കാട്: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 56.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അനസ് (35) ആണ് ആലത്തൂർ എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പും എക്സൈസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സമീറും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനത്തിലും യുവാവിന്റെ ശരീരത്തിലുമായാണ് മെത്താംഫിറ്റമിൻ കടത്തിക്കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തിൽ എൻഡിപിഎസ് നിയമത്തിലെ 22(c), 60(3) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആലത്തൂർ റേഞ്ചിൽ എൻഡിപിഎസ് ക്രൈം നമ്പർ 40/2026 ആയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശിവപ്രസാദ് പി.ടി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബു വി.എസ്., സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ് കെ., അനൂപ് കെ., ഡ്രൈവർ മുജീബ് റഹ്മാൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Related post

2.160 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Time to time News

അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിലെ മൂന്ന് മൊബൈൽ ക്ലിനിക്കുകളുടെ സേവനം നിലച്ചു; ചികിത്സാ സൗകര്യങ്ങൾ പ്രതിസന്ധിയിൽ

Time to time News

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സഹപാഠികള്‍ അധിക്ഷേപിച്ചു; ദലിത് വിദ്യാര്‍ഥി ജീവനൊടുക്കി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."