Image default
Uncategorized

നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസ്: പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

0:00

നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസ്: പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

പാലക്കാട്: നിരോധിത ലഹരിമരുന്നായ നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസിൽ പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് സെഷൻസ് കോടതി. എറണാകുളം കുമ്പളങ്ങി സ്വദേശി അശ്വിൻ ആൻഡ്രൂസിനെയാണ് പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്.
2018 ഏപ്രിൽ 29ന് വൈകിട്ട് 4.10ന് പാലക്കാട് ചന്ദ്രനഗർ ബി.പി.എൽ കൂട്ടുപാതയിലെ ബസ് വെയിറ്റിങ് ഷെഡിന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശത്തുനിന്ന് 70 ഗ്രാം തൂക്കം വരുന്ന 100 നൈട്രോസെപം ഗുളികകൾ കണ്ടെടുക്കുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിൽ എൻ.ഡി.പി.എസ് ക്രൈം നമ്പർ 13/2018 ആയി കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശ്രീധരനാണ് തുടർ അന്വേഷണം നടത്തി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
1985ലെ എൻ.ഡി.പി.എസ് നിയമത്തിലെ 22(b) വകുപ്പ് പ്രകാരമുള്ള കുറ്റം സമ്മതിച്ച പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. വിചാരണത്തടവിൽ കഴിഞ്ഞ കാലയളവ് നിയമപ്രകാരം ശിക്ഷയിൽ ഇളവായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

Related post

യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ പാർക്കിൽ മരിച്ച നിലയിൽ

Time to time News

മേനോൻപാറയിൽ കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവം: നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

Time to time News

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല; മറ്റൊരാള്‍ക്കുകൂടി പങ്കെന്ന് സൂചന

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."