Image default
news

അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചുഅട്ടപ്പാടി കരുവാര ഊരിലാണ് അപകടം,

0:00

അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു
അട്ടപ്പാടി കരുവാര ഊരിലാണ് അപകടം

പാലക്കാട്: അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് സംഭവം. സഹോദരങ്ങളായ ആദി(7), അജ്‌നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ ചികില്‍സയിലാണ്.
മുക്കാലിയില്‍ നിന്നും നാലു കിലോമീറ്റര്‍ വനത്തിനകത്തുള്ള ഊരിലാണ് അപകടം. വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഇത് ആള്‍താമസമില്ലാത്ത വീടായിരുന്നു. കുട്ടികള്‍ ഇവിടെ കളിക്കാന്‍ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. എട്ടു വര്‍ഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് അപകടം. മേല്‍ക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയില്‍ കൊണ്ടും ദുര്‍ബലമായ അവസ്ഥയിലായിരുന്നു.
സ്ഥിരമായി കുട്ടികള്‍ ഇതിനു മുകളില്‍ കയറാറുണ്ട്. വീട്ടുകാരും ഈ വീടിനു മുകളില്‍ തുണി ഉണക്കാന്‍ ഇടാനെത്താറുണ്ട്. സ്‌കൂളില്ലാത്തതിനാല്‍ കുട്ടികള്‍ കളിക്കാനെത്തിയപ്പോഴാണ് അപകടം. അജയ്-ദേവി ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട ആദിയും അജ്‌നേഷും. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോർച്ചറിയിലാണ്

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."