Image default
Uncategorized

നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം

0:00

നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം

പാലക്കാട്: തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്. കോട്ടയിൽ അഷ്റഫിന്റെ മകൻ നാലുവയസുകാരനായ മുഹമ്മദ് ബിലാലിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുഞ്ഞിന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിലാണ് ബിലാൽ.

രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തുമെല്ലാം കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ തൃത്താലയിലെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ​ഗുരുതരമായതിനാൽ തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. ബിലാലിന് വിദ​ഗ്ധ ചികിത്സ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
കുട്ടിയുടെ വീടിന് സമീപത്തുള്ള രണ്ട് പേർക്കുകൂടി തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എല്ലാവരും ചികിത്സയിലാണ്.

Related post

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Time to time News

ചുണ്ണാമ്പുതറ റെയിൽവേ അടിപ്പാത ദുരിതം: പരിഹാരമില്ലാതെ വെള്ളക്കെട്ടും ദുർഗന്ധവും; ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി എസ്.ഡി.പി.ഐ

Time to time News

ജാസ്ലിയ അങ്കമാലിയിൽ കാറിടിച്ച് മരിച്ച സംഭവം: പ്രതി സിറിയക് ജോർ‌ജ് പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."