Image default
Uncategorized

സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട്; അത് തന്‍റെ വോട്ടെന്ന് ഹനീഫ, ജമാഅത്തെ ഇസ്ലാമിക്കായി വോട്ടുമറിച്ചെന്നും ആരോപണം

0:00

സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട്; അത് തന്‍റെ വോട്ടെന്ന് ഹനീഫ, ജമാഅത്തെ ഇസ്ലാമിക്കായി വോട്ടുമറിച്ചെന്നും ആരോപണം

പാലക്കാട്:മണ്ണാര്‍ക്കാട്നഗരസഭാ തിരഞ്ഞെടുപ്പില്‍ കുന്തിപ്പുഴ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ്ഖാന് ഒരു വോട്ടുമാത്രം ലഭിച്ചത് ചര്‍ച്ചയാകുന്നു. ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഹകരിച്ചാണ് നഗരസഭയില്‍ ചില വാര്‍ഡുകളില്‍ സിപിഎം വിജയിച്ചതെന്ന ജനകീയ മതേതരമുന്നണിയുടെ ആരോപണം നിലനില്‍ക്കെയാണ് വാര്‍ഡിലെ ദയനീയപരാജയവും ചര്‍ച്ചയാവുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ ഏകവോട്ട് ചെയ്തത് താനാണെന്ന വാദവുമായി കുന്തിപ്പുഴ സ്വദേശിയും സിപിഎം കുളര്‍മുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഹനീഫ രംഗത്തെത്തി. ”ബ്രാഞ്ചിലെ 10 പാര്‍ട്ടി അംഗങ്ങളില്‍ നാലുപേര്‍ക്ക് കുന്തിപ്പുഴ വാര്‍ഡിലാണ് വോട്ടുള്ളത്. അവരാരും പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടില്ല. സാധാരണ എല്‍ഡിഎഫിന് ഇവിടെ 120 വോട്ട് ലഭിക്കാറുണ്ട്. അതേസമയം വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 179 വോട്ട് ലഭിച്ചു. സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ടുമറിച്ചതായാണ് ഇതിലൂടെ മനസിലാകുന്നത്. ബ്രാഞ്ച് കമ്മിറ്റി അറിയാതെയാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ കമ്മിറ്റി വാട്സാപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണുണ്ടായത്”- ഹനീഫ ആരോപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാര്‍ഡില്‍ വരികയോ ആളുകളോട് സംസാരിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ല. വീടുകയറുകയോ ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥിയുടെ പേര് പോലും സിപിഎം കുളര്‍മുണ്ട ബ്രാഞ്ച് കമ്മിറ്റിയിലെ ആര്‍ക്കും അറിയില്ല. വാര്‍ഡില്‍ എല്‍ഡിഎഫിനു വേണ്ടി ആരും തന്നെ പ്രചാരണത്തിനിറങ്ങിയിട്ടില്ലെന്നും ഹനീഫ പറയുന്നു.

യുഡിഎഫ്. സ്ഥാനാര്‍ഥി കെ.സി. അബ്ദുറഹ്‌മാനാണ് 301 വോട്ടുനേടി കുന്തിപ്പുഴ വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്‍ സിദ്ദീഖ് കുന്തിപ്പുഴ 179 വോട്ട് നേടി. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നേതൃത്വവും പറഞ്ഞു.

Related post

പാചകവാതക വില കൂട്ടി കേന്ദ്രം; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

Time to time News

ജയിലില്‍ കഴിയുന്ന ഇ അബൂബക്കര്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍

Time to time News

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."