0:00
മൂവാറ്റുപുഴയിൽ സ്‌കൂട്ടർ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിത്താഴത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ മുത്തൂരാജു (29), ശരവണന്‍ (24) എന്നിവരാണ് മരിച്ചത്.
വേഗതയ്ക്കിടെയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

