Image default
Uncategorized

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ തടങ്കല്‍ രാഷ്ട്രീയ പ്രതികാരം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

0:00

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ തടങ്കല്‍ രാഷ്ട്രീയ പ്രതികാരം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ന്യൂഡല്‍ഹി: എന്‍ഐഐ കേസിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, പ്രഫ. പി കോയ, ഒഎംഎ സലാം, ഇ എം അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടേയുള്ളവരുടെ അന്യായ തടങ്കല്‍ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും അവരുടെ തടങ്കല്‍ നീണ്ടുപോകുന്നത് ആശങ്കാജനകമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സലീം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം തുടങ്ങിയ വിദ്യാര്‍ഥി നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ജയിലിലടച്ചതും ഇതിനോട് ചേര്‍ത്ത് പറഞ്ഞ ജമാഅത്ത് ഉപാധ്യക്ഷന്‍, വിയോജിക്കാനും അധികാരത്തിലുള്ളവരെ വിമര്‍ശിക്കാനുമുള്ള തങ്ങളുടെ മൗലികാവകാശങ്ങള്‍ വിനിയോഗിക്കുന്നതിന്റെ പേരില്‍ ആളുകളെ ശിക്ഷിക്കാന്‍ ഭരണസംവിധാനത്തെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നാണ് ഈ കേസുകള്‍ വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, ജയിലില്‍ നിന്ന് പുറത്തിറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറ്റൊരു കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തതും ഇതേ തരത്തിലാണ്. അദ്ദേഹത്തിനെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലക്കെതിരിലും പ്രതികാര നടപടിയുണ്ടായി. അധികാരത്തിലുള്ളവര്‍ക്ക് വെല്ലുവിളിയാകുന്നവരെ ലക്ഷ്യമിടുന്ന രാഷ്ട്രീയ പ്രതികാര നടപടികളുടെ ദീര്‍ഘനാളായുള്ള പ്രവണതയുടെ ഭാഗമാണ് ഈ സംഭവം.

അന്വേഷണ ഏജന്‍സികളുടെ അധികാരങ്ങള്‍ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനോ ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത്തരം കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രതികാരത്തിനായി കേസുകളും അന്വേഷണ ഏജന്‍സികളും ഉപയോഗിക്കുന്ന പ്രവണതയെ സംഘടന ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമാധാനപരമായ ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഗുരുതരമായ ആഘാതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related post

അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി മൂന്ന് നാടൻ തോക്കുകളും നിർമ്മാണ സാമഗ്രികളും 20 ലിറ്ററോളം വാറ്റുചാരായവും പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

Time to time News

അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം ഭരണകൂടത്തിന്റെ അനാസ്ഥയുടെ നേർസാക്ഷ്യം; ഓരോ ജീവനും വിലപ്പെട്ടതാണ്, സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം: വിമൻ ഇന്ത്യ മൂവ്മെന്റ്

Time to time News

മദ്യപാനത്തിനിടെ തർക്കം; വീട് കയറി ആക്രമിക്കാനെത്തിയ യുവാവ് വെട്ടേറ്റ് മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."