Image default
Uncategorized

മുണ്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

0:00

മുണ്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് – തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം.

പുതിയ വീടിന്റെ പില്ലർ നിർമ്മിക്കുന്നതിനായി വീടിന്റെ മുൻഭാഗത്തായി എടുത്ത കുഴിയിലാണ് കുട്ടി അബദ്ധത്തിൽ വീണത്. ഇതിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ നടത്തിയ തെരച്ചിലിലാണ് കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related post

അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി മൂന്ന് നാടൻ തോക്കുകളും നിർമ്മാണ സാമഗ്രികളും 20 ലിറ്ററോളം വാറ്റുചാരായവും പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

Time to time News

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ തടങ്കല്‍ രാഷ്ട്രീയ പ്രതികാരം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

Time to time News

അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം ഭരണകൂടത്തിന്റെ അനാസ്ഥയുടെ നേർസാക്ഷ്യം; ഓരോ ജീവനും വിലപ്പെട്ടതാണ്, സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം: വിമൻ ഇന്ത്യ മൂവ്മെന്റ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."