0:00
സ്പീക്കർ എ. എൻ. ഷംസീറിന്റെ സഹോദരി എ. എൻ. ആമിന നിര്യാതയായി

കണ്ണൂർ:തലശ്ശേരി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ. എൻ. ആമിന (42) നിര്യാതയായി.
പരേതരായ കോമത്ത് ഉസ്മാനും എ. എൻ. സറീനയും മാതാപിതാക്കളാണ്.
ഭർത്താവ്: എ. കെ. നിഷാദ് (മസ്‌കത്ത്).
മക്കൾ: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി.ടെക്, വെല്ലൂർ), സാറ.
സഹോദരൻ: എ. എൻ. ഷാഹിർ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
