0:00
മതസൗഹാര്‍ദ്ദ യോഗം ചേര്‍ന്നു

പാലക്കാട് :ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ നിലവിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷവും യോഗത്തില്‍ അവലോകനം ചെയ്തു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ അന്‍ജീത് സിങ്, ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, തഹസില്‍ദാര്‍മാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

