Image default
Uncategorized

വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഡോ. കെ കെ ഗീതാ കുമാരിയെ നീക്കം ചെയ്ത നടപടി പ്രതിഷേധാര്‍ഹം: പി കെ ഉസ്മാന്‍

0:00

വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഡോ. കെ കെ ഗീതാ കുമാരിയെ നീക്കം ചെയ്ത നടപടി പ്രതിഷേധാര്‍ഹം: പി കെ ഉസ്മാന്‍


തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ. കെ കെ ഗീതാകുമാരിയെ നീക്കം ചെയ്ത ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആദ്യമായി വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ വ്യക്തിയാണ് ഡോ. കെ കെ ഗീതാകുമാരി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും എടുത്ത തീരുമാനം നടപ്പിലാക്കിയതിന്റെ പേരിലാണ് വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഏറെ ആശ്ചര്യകരം. ആര്‍എസ്എസ് താല്‍പ്പര്യങ്ങളുടെ സംരക്ഷകനായ ഗവര്‍ണര്‍ തന്റെ കുടിലമായ വംശീയ അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ മനുസ്മൃതിയുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍ച്ചയാണിത്. ഉന്നത കലാലയങ്ങളില്‍ ജാതിവെറിയുടെ ക്രൂരമായ വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിസിക്കെതിരായ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related post

പാലക്കാട് നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ; ഹോട്ടൽ മുറിയിൽ വിൽപ്പന ശ്രമം

Time to time News

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു

Time to time News

നിതിൻ രാജ് മരണത്തിൽ പ്രതിഷേധ ഹർത്താൽ ശക്തം; പാലക്കാട് ഉൾപ്പെടെ പലയിടങ്ങളിൽ ഗതാഗത തടസം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."