Image default
Uncategorized

മണ്ണാര്‍ക്കാട് വയോധിക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

0:00

മണ്ണാര്‍ക്കാട് വയോധിക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്‌: മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ വയോധികരായ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍കുന്ന് അങ്കണവാടിക്ക് സമീപം അമ്പലക്കളത്തില്‍ വീട്ടില്‍ അയ്യപ്പന്‍ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച  ഇളയമകന്‍ രാജന്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
പ്രായമായതിനെ തുടര്‍ന്നുള്ള അവശതകളും മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."