0:00
പെരുമ്പാവൂർ ജിഷ കേസിലെ നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു; സംസ്കാരം ഇന്ന്

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി (62) അന്തരിച്ചു. മുടക്കുഴ ജിഷ ഭവനിൽ താമസിച്ചിരുന്ന രാജേശ്വരി തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് മരിച്ചത്. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൂവപ്പടി മയൂരപുരം ശ്മശാനത്തിൽ നടക്കും. ഭർത്താവ് പരേതനായ പാപ്പു. മൂത്ത മകൾ ദീപമോൾ (വില്ലേജ് അസിസ്റ്റന്റ്, കൂവപ്പടി). കുട്ടികളുടെ കളിപ്പാട്ടം വിൽക്കുന്ന തൊഴിലിലൂടെയായിരുന്നു രാജേശ്വരി കുടുംബം നടത്തിവന്നത്.

