0:00
ശിവപ്രിയയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു

എസ്എടി ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ച കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഉത്തരവിട്ടു. ആലപ്പുഴയും കോട്ടയവും മെഡിക്കൽ കോളേജുകളിലെ നാല് വിഭാഗ മേധാവിമാരാണ് അന്വേഷണ സംഘത്തിൽ. വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ചികിത്സാ രേഖകളും കുടുംബത്തിന്റെ മൊഴിയും സംഘം പരിശോധിക്കും. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് ആവശ്യപ്പെട്ടു.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയശേഷം ശിവപ്രിയയുടെ സംസ്കാരം മുട്ടത്തറയിൽ നടന്നു. കരിക്കകത്തെ വാടകവീട്ടിൽ ഭർത്താവ് മനുവിനും രണ്ട് കുഞ്ഞുങ്ങളുമൊപ്പമാണ് അവർ താമസിച്ചിരുന്നത്.

