0:00
ഡൽഹിയിൽ സ്ഫോടനം മരണം എട്ടായി; നിരവധി പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിത സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു.ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിനെയും അഗ്നിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.

