Image default
news

എംഎൽഎകാനത്തിൽ ജമീല അന്തരിച്ചു

0:00

എംഎൽഎ
കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീല (60 ) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.

തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ജമീല 2021 ലാണ്‌ കൊയിലാണ്ടിയില്‍ നിന്നും എംഎൽയായത്‌. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് പൊതുജനാധിപത്യ പ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്‌ടയാവുന്നത്‌.

1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായും തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.
ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോപ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."