Image default
Uncategorized

ക്ലാസ്മുറിയില്‍ മദ്യപാനം: തിരുനെല്‍വേലിയില്‍ ആറ് വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെൻഷൻ

0:00

ക്ലാസ്മുറിയില്‍ മദ്യപാനം: തിരുനെല്‍വേലിയില്‍ ആറ് വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെൻഷൻ

കോയമ്പത്തൂർ:: ക്ലാസ്മുറിയില്‍ പരസ്യമായി മദ്യപിച്ചതിന് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലുള്ള സർക്കാർ സ്കൂളിലെ ആറ് വിദ്യാർഥിനികളെ സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു.വിദ്യാർഥിനികള്‍ നിലത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകള്‍ ഉപയോഗിച്ച്‌ മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ സ്കൂള്‍ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.വിദ്യാർഥിനികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചു, ആരാണ് അത് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെങ്കിലും പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടില്ല.ഈ സംഭവത്തില്‍ സ്കൂള്‍ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അധ്യാപകർ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സ്കൂളില്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സ്കൂള്‍ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് അധികൃതരും പൊതുജനങ്ങളും.

Related post

മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കംപിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Time to time News

പാലക്കാട് വൻ കഞ്ചാവ് വേട്ട; ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തിയ 53.45 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ

Time to time News

പാലക്കാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡി.എം.ഇയ്ക്ക് പരാതി നൽകി  എസ്ഡിപിഐ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."