Image default
Uncategorized

മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു

0:00

മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു

“ആലപ്പുഴ: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഒൻപത് ദിവസം മുമ്പ് ഉച്ച സമയത്ത് വീട്ടിൽ വെച്ചാണ് സുജ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന രഘുവിന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായി പിണങ്ങിയ ദേഷ്യത്തിന് സുജ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Related post

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം; വിമൻ ഇന്ത്യ മൂവ്മെന്റ് നാളെ ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തും

Time to time News

പാലക്കാട് ടോൾ പ്ലാസയിൽ വൻ ലഹരിവേട്ട; 420.692 ഗ്രാം ഹാഷിഷ് ഓയിലും മെത്താംഫിറ്റാമിനുമായി 31കാരൻ എക്സൈസ് പിടിയിൽ

Time to time News

നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസ്: പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."