Image default
Uncategorized

കോഴിക്കോട് മകനെ കഴുത്തുഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ

0:00

കോഴിക്കോട് മകനെ കഴുത്തുഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ

കോഴിക്കോട്: മകനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാക്കൂർ സ്വദേശി അനു ആണ് അറസ്റ്റിലായത്. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മകൻ നന്ദ ഹർഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അനുവിന് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറയുന്നു.

ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം അനു അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബിഎൻഎസ് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related post

മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കംപിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Time to time News

പാലക്കാട് വൻ കഞ്ചാവ് വേട്ട; ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തിയ 53.45 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ

Time to time News

പാലക്കാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡി.എം.ഇയ്ക്ക് പരാതി നൽകി  എസ്ഡിപിഐ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."