വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം; അന്വേഷണത്തിന് എസ്.ഐ.ടി


പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണ്‍ ബകേലി(31)നെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍.
കുടുംബത്തിന് പത്ത് ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് പാലക്കാട് ആര്‍.ഡി.ഒ പറഞ്ഞു. കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാരിന് വേണ്ടി പാലക്കാട് ആര്‍.ഡി.ഒ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉറപ്പുനില്‍കിയത്.
നഷ്ടപരിഹാരം നല്‍കാമെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയാല്‍ മൃതദേഹം ഏറ്റെടുക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുടുംബത്തിന്റെ ആവശ്യപ്രകാരം രാം നാരായണിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.
എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പാലക്കാട് നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തു.


