Image default
Uncategorized

പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ ഡെലിവറി ചാർജിലും ചൂഷണം; ബില്ലിലുള്ള തുക മാത്രം നൽകണമെന്ന് മുന്നറിയിപ്പ്

0:00

പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ ഡെലിവറി ചാർജിലും ചൂഷണം; ബില്ലിലുള്ള തുക മാത്രം നൽകണമെന്ന് മുന്നറിയിപ്പ്

കൊച്ചി:രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ ഉയർന്നിരിക്കെ ചില സ്ഥലങ്ങളിൽ ഡെലിവറി ചാർജ് പേരിൽ അധിക തുക ഈടാക്കുന്നതായി പരാതി. നിലവിൽ ഗൃഹോപയോഗ LPG സിലിണ്ടറിന്റെ വില ₹931.50 കടന്നിരിക്കുകയാണ്. ഇതിന് പുറമേ ₹50 മുതൽ ₹150 വരെ അധികമായി ഡെലിവറി ചാർജ് ഈടാക്കുന്നതായി ഉപഭോക്താക്കൾ ആരോപിക്കുന്നു.
ഉപഭോക്താക്കൾ നൽകേണ്ടത് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക മാത്രമാണെന്നും അതിൽ തന്നെ ഡെലിവറി ചാർജ് ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ അധിക തുക ആവശ്യപ്പെട്ടാൽ അത് ചോദ്യം ചെയ്യുകയും ബില്ലിലുള്ള തുക മാത്രമേ നൽകാവൂ എന്നും നിർദ്ദേശം.
കേരളത്തിൽ LPG സപ്ലൈ ചെയ്യുന്നതിനുള്ള സർവിസ് ചാർജ് മാനദണ്ഡം ഇങ്ങനെയാണ്:
ഗ്യാസ് ഏജൻസിയിൽ നിന്ന് 5 കിലോമീറ്ററിനുള്ളിൽ ഡെലിവറി ചെയ്താൽ സർവിസ് ചാർജ് ഇല്ല
5–10 കിലോമീറ്റർ: ₹20
10–15 കിലോമീറ്റർ: ₹35
15–20 കിലോമീറ്റർ: ₹45
20 കിലോമീറ്ററിന് മുകളിൽ: ₹60
ഇതിന് മുകളിൽ ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉപഭോക്തൃവകുപ്പ് വ്യക്തമാക്കുന്നു. അധിക തുക ഈടാക്കുന്ന ഏജൻസികൾക്കെതിരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി നൽകാം.
പരാതിക്ക്:
📞 Indane / HP: 1800 233 3555
📞 Bharat Gas: 1800 22 4344
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ മാനദണ്ഡങ്ങൾ; ഇത് ഔദാര്യമല്ല, അവകാശമാണ് എന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

Related post

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ സഹോദരനടക്കം മൂന്ന് സാക്ഷികള്‍ മൊഴിമാറ്റി

Time to time News

പാലക്കാട് കാട്ടാന ആക്രമണം: മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർ മരിച്ചു

Time to time News

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."