Image default
Uncategorized

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0:00

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

പെരിന്തൽമണ്ണ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (75) അന്തരിച്ചു. 2016 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായും 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ പ്രിൻസിപ്പലായും അദ്ദേഹം പ്രവർത്തിച്ചു. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയുമായിരുന്നു.
നാളെ രാവിലെ 10 മണിക്കാണ് മയ്യിത്ത് നിസ്‌കാരം. വീട്ടിൽ കുളിപ്പിച്ചശേഷം കുടുംബാംഗങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവസരമൊരുക്കും. തുടർന്ന് തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം മുറ്റത്ത് പൊതുദർശനം നടക്കും.
മത-വിദ്യാഭ്യാസ രംഗങ്ങളിൽ ദീർഘകാലം സജീവമായിരുന്ന അദ്ദേഹം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ, ഇന്ത്യ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ, സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം ചെയർമാൻ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പണ്ഡിതനുമായിരുന്നു.

Related post

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."