Image default
Uncategorized

ഖുർആനെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ചു; ലണ്ടനിൽ യുക്തിവാദി ആരിഫ് ഹുസൈനെ കയ്യോടെ പിടികൂടി മുസ്ലിം യുവാക്കൾ

0:00

ഖുർആനെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ചു; ലണ്ടനിൽ യുക്തിവാദി ആരിഫ് ഹുസൈനെ കയ്യോടെ പിടികൂടി മുസ്ലിം യുവാക്കൾ

ലണ്ടൻ: നുണപ്രചാരണങ്ങളിലൂടെയും വിദ്വേഷ പരാമർശങ്ങളിലൂടെയും തീവ്ര ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന യുക്തിവാദി ആരിഫ് ഹുസൈന് ലണ്ടനിൽ വെച്ച് പരസ്യമായി മറുപടി നൽകി മുസ്ലിം യുവാക്കൾ. ലണ്ടനിലെ പ്രശസ്തമായ സ്പീക്കേഴ്സ് കോർണറിൽ വെച്ച് ഖുർആനെക്കുറിച്ച് ആരിഫ് നടത്തിയ ഗുരുതരമായ നുണപ്രചാരണമാണ് അവിടെയുണ്ടായിരുന്നവർ കയ്യോടെ പിടികൂടിയത്.
ഖുർആനിൽ സ്വന്തം മകളുമായി കിടപ്പറ പങ്കിടാമെന്ന് പറയുന്ന ആയത്ത് (വചനം) ഉണ്ട് എന്ന തരത്തിലായിരുന്നു ആരിഫ് ഹുസൈന്റെ കടുത്ത ആക്ഷേപം. എന്നാൽ അവിടെയുണ്ടായിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതരും ഗവേഷകരുമായ അദ്നാൻ റാഷിദ്, ഹാഷിം എന്നിവർ ഈ വാദത്തെ ശക്തമായി ചോദ്യം ചെയ്യുകയായിരുന്നു. ഖുർആനിൽ അങ്ങനെയൊരു ആയത്തുണ്ടെങ്കിൽ അത് കാണിച്ചുതരണമെന്ന് അവർ ആവശ്യപ്പെട്ടു.
തുടർന്ന് ഈ വചനം ഫോണിൽ കണ്ടുപിടിക്കാനായി 15 മിനിറ്റോളം ആരിഫ് ഹുസൈൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചോദ്യം ചെയ്തവർക്ക് മുന്നിൽ ഉത്തരമുട്ടിയപ്പോൾ തനിക്ക് ഫോണിൽ ഇന്റർനെറ്റ് റേഞ്ച് കിട്ടുന്നില്ലെന്ന വിചിത്ര വാദവുമായി ആരിഫ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, തന്റെ ഫോണിൽ നെറ്റും ചാറ്റ് ജിപിറ്റിയും ഉണ്ടെന്നും അതിൽ നോക്കി തെളിയിക്കൂ എന്നും പറഞ്ഞ് അദ്നാൻ റാഷിദ് സ്വന്തം ഫോൺ നൽകിയെങ്കിലും ആരിഫിന് മറുപടിയുണ്ടായിരുന്നില്ല.
ഒടുവിൽ, താൻ ഓൺലൈനായി പിന്നീട് മറുപടി നൽകാമെന്നും ഇപ്പോൾ പോകാൻ അനുവദിക്കണമെന്നും പറഞ്ഞ് ജനക്കൂട്ടത്തിന് മുൻപിൽ ഇളിഭ്യനായി ആരിഫ് ഹുസൈൻ അവിടെനിന്നും ഒളിച്ചോടുകയായിരുന്നു.
ഓൺലൈൻ ഇടങ്ങളിൽ ചോദ്യം ചെയ്യാൻ ആളില്ലാത്ത അവസരങ്ങളിൽ ഇസ്ലാമിനെതിരെ നുണകൾ പടച്ചുവിടുന്നവർ, കൃത്യമായ അറിവുള്ളവരുടെ മുൻപിൽ പെട്ടപ്പോൾ നാണംകെട്ട് ഓടേണ്ടി വന്നുവെന്ന് അദ്നാൻ റാഷിദും ഹാഷിമും വ്യക്തമാക്കി. സയണിസ്റ്റുകളിൽ നിന്നും ബിജെപി അനുകൂലികളിൽ നിന്നും പണം പറ്റി സമൂഹത്തിൽ മതവിദ്വേഷവും വെറുപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം നുണയന്മാരെ ജനങ്ങൾ തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ പരസ്പര മതവിദ്വേഷം പടർത്തുന്ന ഇത്തരം ആളുകളുടെ ഓൺലൈൻ ചാനലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്.

സംഭവത്തിന്റെ വീഡിയോ കാണാം:

Related post

നെൻമാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി ജൂലൈ 15ന്

Time to time News

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഇന്ന്

Time to time News

മോദിക്കെതിരായ ഭീഷണി വീഡിയോ: പ്രചരിപ്പിച്ചത് പരപ്പനങ്ങാടി സ്വദേശി മിഥുൻ രാജ്; മാനസിക രോഗിയെന്ന് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."