Image default
Uncategorized

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ സഹോദരനടക്കം മൂന്ന് സാക്ഷികള്‍ മൊഴിമാറ്റി

0:00

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ സഹോദരനടക്കം മൂന്ന് സാക്ഷികള്‍ മൊഴിമാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ മൂന്ന് സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴിമാറ്റി. കേസിലെ പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, നെന്മാറ സജിതാ വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Related post

പാലക്കാട് കാട്ടാന ആക്രമണം: മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർ മരിച്ചു

Time to time News

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Time to time News

ലോണ്‍ ആപ്പ് ഭീഷണി; ആര്യനാട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."