Image default
Uncategorized

പാലക്കാട് കാട്ടാന ആക്രമണം: മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർ മരിച്ചു

0:00

പാലക്കാട് കാട്ടാന ആക്രമണം: മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. ഫോറസ്റ്റ് വാച്ചറായ ഷൈജു (28)വാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ രണ്ട് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനിടെ ഒരു കാട്ടാന അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വനവകുപ്പ് ഉദ്യോഗസ്ഥരും റാപിഡ് റെസ്പോൺസ് സംഘവും പരിശോധന ശക്തമാക്കി. കാട്ടാനകളെ വീണ്ടും വനത്തിനുള്ളിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."