Image default
Uncategorized

മുണ്ടൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

0:00

മുണ്ടൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

പാലക്കാട്: മുണ്ടൂർ ഒമ്പതാം മൈലിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരുക്കേറ്റു. അപകടത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്കാരം കഴിഞ്ഞ് വിദ്യാർത്ഥികൾ കോളേജിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ആശുപത്രി മാലിന്യവുമായി പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയത്.
പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
മുഹമ്മദ് ഫർഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം കാണുന്നതിനായി പാലക്കാട് എം.എൽ.എ പി. പിഷാരടി ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും ബന്ധുക്കളും ജില്ലാ ആശുപത്രിയിലെത്തി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

Time to time News

ഖുർആനെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ചു; ലണ്ടനിൽ യുക്തിവാദി ആരിഫ് ഹുസൈനെ കയ്യോടെ പിടികൂടി മുസ്ലിം യുവാക്കൾ

Time to time News

നെൻമാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി ജൂലൈ 15ന്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."