പുഴുങ്ങിയ മുട്ട എത്രനേരം കേടാവാതെ സൂക്ഷിക്കാം? ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

പോഷകസമൃദ്ധവും തയ്യാറാക്കാൻ എളുപ്പവുമായ ലഘുഭക്ഷണമാണ് പുഴുങ്ങിയ മുട്ട. കുട്ടികളുടെ ലഞ്ച് ബോക്സുകളിലടക്കം ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ പുഴുങ്ങിയ മുട്ട എത്രനേരം സുരക്ഷിതമായി സൂക്ഷിക്കാമെന്നത് അറിയേണ്ടത് അത്യാവശ്യമാണ്.
പുഴുങ്ങുമ്പോൾ മുട്ടയുടെ പുറംതോടിലെ സംരക്ഷണ പാളി നീക്കം ചെയ്യപ്പെടുന്നതിനാൽ ബാക്ടീരിയ വളരാൻ സാധ്യത വർധിക്കുന്നു. സാധാരണയായി പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് സുരക്ഷിതം. കേരളം പോലുള്ള ചൂടേറിയ പ്രദേശങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നത് നല്ലതാണ്.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ
ഫ്രിഡ്ജിൽ വെച്ചാൽ പുഴുങ്ങിയ മുട്ട ഒരു ആഴ്ച വരെ സുരക്ഷിതമായി സൂക്ഷിക്കാം.
സുരക്ഷിതമായി സൂക്ഷിക്കാനുള്ള മാർഗങ്ങൾ
പുഴുങ്ങിയതിന് ശേഷം രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കുക
വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുക
ഫ്രിഡ്ജിന്റെ മധ്യ ഷെൽഫിൽ സൂക്ഷിക്കുക
തൊലി കളഞ്ഞതും കളയാത്തതും
തൊലി കളയാത്ത മുട്ടകൾ കൂടുതൽ സമയം ഫ്രഷായിരിക്കും
തൊലി കളഞ്ഞ മുട്ടകൾ വേഗം ഉണങ്ങുന്നതിനാൽ നനഞ്ഞ തുണിയിൽ പൊതിഞ്ഞ് അടച്ച പാത്രത്തിൽ സൂക്ഷിക്കുക
അല്ലെങ്കിൽ ശുദ്ധമായ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കാം
കേടായ മുട്ടയുടെ ലക്ഷണങ്ങൾ
സൾഫറസ് അല്ലെങ്കിൽ ചീഞ്ഞ ഗന്ധം
മഞ്ഞക്കരുവിൽ പച്ചയോ ചാരനിറമോ പ്രത്യക്ഷപ്പെടുക
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മുട്ട ഉപയോഗിക്കരുത്.


