Image default
Uncategorized

മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയില

0:00

മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയില

പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർത്ഥിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. യു.പി. സ്കൂളിലെ സംസ്കൃത അധ്യാപകനായ അനിൽ ആണ് പിടിയിലായത്. എസ്.സി. വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ക്വാർട്ടേഴ്സിൽ വെച്ചാണ് അധ്യാപകൻ പീഡിപ്പിച്ചതെന്നാണ് പരാതി.

നവംബർ 29നാണ് സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി പിന്നീട് സംഭവവിവരം സുഹൃത്തുക്കളോട് തുറന്നുപറയുകയായിരുന്നു. ഇതോടെ സുഹൃത്തുക്കൾ വിവരം വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപകനെതിരെ പോക്സോ നിയമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരവും അന്വേഷണത്തിന് വഴിതെളിച്ചു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതരിൽ നിന്നും വിശദീകരണം തേടിയതായും, അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

സ്കൂളിനകത്ത് തന്നെ കുട്ടിക്ക് നേരെ നടന്ന ഗുരുതര പീഡന സംഭവം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."