സെൻട്രല്‍ ജയിലിന് മുകളില്‍ വീണ്ടും ഡ്രോണ്‍, വനിത ജയിലിന്‍റെ മുകളിലേക്ക് നീങ്ങി; കേസെടുത്ത് ടൗണ്‍ പൊലീസ്

കണ്ണൂർ സെൻട്രല്‍ ജയിലിന് സുരക്ഷാ ഭീഷണിയുമായി ഡ്രോണ്‍ പറന്നു. കഴിഞ്ഞ ദിവസമാണ് സെൻട്രല്‍ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നത്
ഇതിന് പിന്നില്‍ ലഹരി മതിലിന് മുകളിലൂടെ എറിഞ്ഞു കൊടുക്കുന്ന സംഘമാണെന്നാണ് പൊലിസിന് സംശയം. വനിതാ ജയിലിൻ്റെ ഭാഗത്തേക്കാണ് ഡ്രോണ്‍ നീങ്ങിയ തെന്നാണ് എഫ്.ഐ.ആർ.
ദിവസങ്ങള്‍ക്ക് മുൻപ് സെൻട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നും മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് സെൻട്രല്‍ ജയിലില്‍ ലഹരിക്കായി പരിശോധന ശക്തമാക്കിയിരുന്നു. സെൻട്രല്‍ ജയിലിന് അകത്തേക്ക് കഞ്ചാവ്, മദ്യം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, രാസ ലഹരി വസ്തുക്കള്‍ എന്നിവയെത്തിക്കുന്നവൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ജയില്‍ വളപ്പില്‍ കഞ്ചാവും മദ്യകുപ്പിയും മതിലിലൂടെ വലിച്ചെറിഞ്ഞതിന് പുതിയ തെരു സ്വദേശിയായ യുവാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു

