Image default
Uncategorized

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും

0:00

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും

നിലമ്പൂർ: വഴിക്കടവില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വര്‍ഷം കഠിന തടവ് ശിക്ഷ. 1.6 ലക്ഷം രൂപ പിഴയും അടയ്ക്കണം. വഴിക്കടവ് സ്വദേശി എന്‍ പി സുരേഷ് ബാബുവിനെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്ന് മാസവും കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. വഴിക്കടവ് പോലിസാണ് കേസ് അന്വേഷിച്ചത്. 2017ലും ഇയാള്‍ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വഴിക്കടവ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഇയാളെ തവനൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Related post

പോലീസ് അധികാരികളുടെയും സമ്പന്നരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാകുന്നു; സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല: എസ്.പി. അമീർ അലി

Time to time News

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണം; ഒമ്പത് കുഞ്ഞുങ്ങളുടെ മരണം സർക്കാരിനുള്ള മുന്നറിയിപ്പ്: ഇബ്രാഹിം ആറങ്ങോട്ടുകര

Time to time News

അട്ടപ്പാടിയിൽ അഞ്ച് മാസത്തിനിടെ എട്ട് ശിശുമരണങ്ങൾ; സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."