Image default
Uncategorized

ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു; രണ്ടുപേര്‍ പിടിയില്‍

0:00

ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു; രണ്ടുപേര്‍ പിടിയില്‍

എറണാകുളം: കൊച്ചിയില്‍ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം. ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം സംസാരശേഷിയില്ലാത്ത യുവാവിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞ ചേര്‍ത്തല സ്വദേശി അമല്‍ ദേവ്(23)ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ രണ്ടുപേരെ കടവന്ത്ര പോലിസ് ഇന്നലെ രാത്രി പിടികൂടി.

ഒന്നാം പ്രതിയായ സഫ്‌നയാണ് അമല്‍ ദേവിനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ എത്തിയ അമലിനെ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സംഘം നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സംഘം അമലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് പുറമെ യുവാവിന്റെ നഗ്‌നദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി പോലിസ് അറിയിച്ചു.

Related post

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം; വിമൻ ഇന്ത്യ മൂവ്മെന്റ് നാളെ ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തും

Time to time News

പാലക്കാട് ടോൾ പ്ലാസയിൽ വൻ ലഹരിവേട്ട; 420.692 ഗ്രാം ഹാഷിഷ് ഓയിലും മെത്താംഫിറ്റാമിനുമായി 31കാരൻ എക്സൈസ് പിടിയിൽ

Time to time News

നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസ്: പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."