Image default
Uncategorized

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0:00

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കാസര്‍കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആലംപാടി നാല്‍ത്തടുക്ക സ്വദേശിനി നബീസത്ത് ജസീല(24)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

വിഷം കഴിച്ചതിനേ തുടര്‍ന്നാണ് ജസീല മരിച്ചത്. ഫെബ്രുവരി 15നാണ് സംഭവം. ഭര്‍ത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിന് സമീപത്തെ വീട്ടില്‍ നിന്നും ഒമ്പതര പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ നബീസത്ത് ജസീലക്കെതിരെ വീട്ടുകാര്‍ പരാതി നല്‍കി. പോലിസ് ജസീലയെ കസ്റ്റഡിയിലെടുക്കുക.ും ചോദ്യം ചെയ്യുകയുെ ചെയ്‌തെങ്കിലും കേസില്‍ ഒരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് ഇവരെ പോലിസ് വിട്ടയച്ചു.

ഇതിനുപിന്നാലെ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ജസീല ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെയ്ക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആത്മഹത്യ ചെയ്യാനായി എലിവിഷം കഴിച്ച ജസീലയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികില്‍സയിലിരിക്കെ യുവതി മരിച്ചു.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."