0:00
തൃശ്ശൂരിൽ മെഡിക്കൽ കോളജിലെ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ : മെഡിക്കൽ കോളജിലെ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി വെണ്ണിയൂർ സ്വദേശിയായ മുഹമ്മദ് റയാൻ (25) ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജ്യിലെ മാനസികാരോഗ്യ വിഭാഗത്തിൽ ഡോക്ടറായിരുന്നു ഇദ്ദേഹം.
അത്താണി–വെളപ്പായ റെയിൽവേ ഗേറ്റുകൾക്കിടയിലുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ മെഡിക്കൽ കോളജ് പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം.

