Image default
Uncategorized

പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി റിമാണ്ടില്‍

0:00

പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: പ്രാര്‍ത്ഥനയ്ക്കായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസില്‍ മുഹമ്മദ് കുട്ടി (57)യെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 2 മണിക്കും വൈകിട്ട് 5.30നും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതി മടക്കര തുരുത്തി കോട്ടപ്പള്ളി മഖാമില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയപ്പോള്‍ മുഹമ്മദ് കുട്ടി ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയനാട് കമ്പളക്കാട് നിന്ന് പ്രതിയെ പൊലീസ് പിടികൂടി.
ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ സി. മനോജ്, എസ്.സി.പി.ഒമാരായ സജിത്ത്, ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."