Image default
Uncategorized

നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ് തുടങ്ങി

0:00

നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ് തുടങ്ങി


പാലക്കാട്‌ :നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ് തുടങ്ങി. ഭിന്നശേഷിക്കാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടിങ് രീതികളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി പാലക്കാട് താലൂക്ക് ഓഫീസിലാണ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഇന്നും(മാര്‍ച്ച് ആറ്) തുടരും. വോട്ടിങ് മെഷീന്‍ നേരിട്ട് പരിചയപ്പെടുന്നതിനും വോട്ട് രേഖപ്പെടുത്തുന്ന ക്രമങ്ങള്‍ മനസ്സിലാക്കുന്നതിനും ക്യാമ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീനിലെ സംവിധാനങ്ങള്‍ തൊട്ടറിഞ്ഞ് മനസ്സിലാക്കാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡമ്മി വോട്ട് രേഖപ്പെടുത്തി പരിശീലനം നേടാനും ക്യാമ്പിലൂടെ കഴിയും. തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ സുമേഷ്, സുധീഷ്, സുമിത് എന്നിവര്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."