Image default
Uncategorized

പാലക്കാട് കാട്ടാനയുടെ ആക്രമണം: വീടിന് സമീപത്ത് നിന്ന മധ്യവയസ്കന് ഗുരുതര പരിക്ക്

0:00

പാലക്കാട് കാട്ടാനയുടെ ആക്രമണം: വീടിന് സമീപത്ത് നിന്ന മധ്യവയസ്കന് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ കടമ്പാറ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. കടമ്പാറ സ്വദേശി ബാബു (രംഗസ്വാമി-50)വിനാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കടമ്പാറ ഉന്നതി ഭാഗത്തെ സ്വന്തം വീടിന് സമീപത്ത് നിൽക്കുന്നതിനിടെയാണ് കാട്ടാന പാഞ്ഞെത്തി ബാബുവിനെ തുമ്പിക്കൈകൊണ്ട് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ ബാബുവിന് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ ബാബുവിനെ സമീപവാസികൾ ചേർന്ന് ഉടൻ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
സംഭവത്തിന് ശേഷം കാട്ടാന പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വനത്തോട് ചേർന്ന പ്രദേശമായതിനാൽ നാട്ടുകാർ ഭീതിയിലാണുള്ളത്. കാട്ടാനയെ സമീപത്തെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."