Image default
Uncategorized

ജിമ്മിലും ബ്യൂട്ടി സലൂണിലും ജോലി, മറവില്‍ ഹാഷിഷ് ഓയില്‍ വില്‍പന; തൃപ്രയാറില്‍ യുവതി പിടിയില്‍

0:00

ജിമ്മിലും ബ്യൂട്ടി സലൂണിലും ജോലി, മറവില്‍ ഹാഷിഷ് ഓയില്‍ വില്‍പന; തൃപ്രയാറില്‍ യുവതി പിടിയില്‍

തൃശൂർ:തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില് വന്തോതില് ലഹരിമരുന്ന് വില്പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര് റൂറല് പൊലിസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില് ശ്രീലക്ഷ്മി (30) ആണ് പൊലിസിന്റെ പിടിയിലായത്.

ഇവരില് നിന്ന് ഏകദേശം 2.270 കിലോഗ്രാം ഹാഷിഷ് ഓയിലും മയക്കുമരുന്ന് വില്പനയിലൂടെ സമ്പാദിച്ച 90,500 രൂപയും പൊലിസ് പിടിച്ചെടുത്തു. ലഹരിമരുന്ന് ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഓളം പ്ലാസ്റ്റിക് കുപ്പികളും ഇവരുടെ പക്കല് നിന്നും കണ്ടെത്തിയിട്ടുണ്ട്. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില് വച്ചാണ് റൂറല് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്സാഫ് സംഘവും വലപ്പാട് പൊലിസും ചേര്ന്ന് പ്രതിയെ വലയിലാക്കിയത്.

തീരദേശ മേഖലയിലെ വിദ്യാര്ത്ഥികള്ക്കിടയില് ലഹരി ഉപയോഗം വര്ധിക്കുന്നതായി ജില്ലാ പൊലിസ് മേധാവി ബി. കൃഷ്ണകുമാര് ഐ.പി.എസ്ന് ലഭിച്ച രഹസ്യവിവരത്തെത്തുടര്ന്ന് നടത്തിയ നിരീക്ഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇതിന്റെ ഉറവിടം തൃപ്രയാറിലെ ജിംനേഷ്യത്തില് ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയാണെന്ന് പൊലിസ് കണ്ടെത്തിയത്.
അതീവ ജാഗ്രതയോടെ വിശ്വസ്തരായ ഇടപാടുകാര്ക്ക് മാത്രമായിരുന്നു ഇവര് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇവര്ക്ക് മയക്കുമരുന്ന് എത്തിച്ചുനല്കിയ മൊത്തക്കച്ചവടക്കാരെക്കുറിച്ച്‌ നിര്ണായക വിവരങ്ങള് ലഭിച്ചിട്ടുണ്ടെന്നും കൂടുതല് അറസ്റ്റുകള് ഉടന് ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു. നര്ക്കോട്ടിക് സെല് ഡിവൈ.എസ്.പി അബ്ദുല് സലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്‌.ഒ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."