Image default
Uncategorized

കോങ്ങാട്ട് വാഹനാപകടം: അധ്യാപികയ്ക്ക് ദാരുണാന്ത്യം

0:00

കോങ്ങാട്ട് വാഹനാപകടം: അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്:കോങ്ങാട്പഞ്ചായത്ത് ഓഫിസിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവൺമെന്റ് എൽപി സ്കൂൾ അധ്യാപിക തോട്ടത്തിൽ കൃഷ്ണകൃപയിൽ സുശീല (50) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെ കോങ്ങാട് ടൗണിനു സമീപമാണ് അപകടം സംഭവിച്ചത്. കോങ്ങാട് ഭാഗത്തു നിന്നു വന്ന കാറും എതിർദിശയിൽ വന്ന ബൈക്കുമാണ് ആദ്യം കൂട്ടിയിടിച്ചത്. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് പിന്നിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ മറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുശീല റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. ഉടൻ കോങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഓട്ടോ ഡ്രൈവർ തോട്ടത്തിൽ ഗിരീഷിനും ബൈക്ക് യാത്രികനായ മണ്ണാർക്കാട് ചങ്ങലീരി സ്വദേശി യദുവിനും പരുക്കേറ്റു.
വീട്ടിൽ നിന്നു കോങ്ങാട് ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പഞ്ചായത്തിനു സമീപമുള്ള വളവ് സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. അമിതവേഗമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ആരോപണം ഉയരുന്നു.
സുശീലയുടെ ഭർത്താവ് കുമാരൻ (അധ്യാപകൻ, ജെഎൻഎം എച്ച്‌എസ്‌എസ്, വടകര) ആണ്. മക്കൾ: കൃഷ്ണ, കൃപ.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."