Image default
Uncategorized

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

0:00

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട്:അഗളിഅട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാരിയെല്ലുകൾ പൊട്ടി ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു. മാർച്ച് ഒമ്പതിനാണ് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിക്ക്‌ (ബാബു–58) പരിക്കേറ്റത്‌. വെളുപ്പിന് ഉന്നതിക്കുസമീപത്തെ തോട്ടിലേക്ക് നടക്കുകയായിരുന്ന ഇയാളെ പ്രദേശത്ത് സ്ഥിരമായി നാശംവിതയ്‌ക്കുന്ന മുറിവാലൻ കൊമ്പൻ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ രങ്കസ്വാമിയെ വനപാലകരെത്തി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വാരിയെല്ലുകൾ പൊട്ടുകയും നടുവിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനാണ്.

Related post

ജിമ്മിലും ബ്യൂട്ടി സലൂണിലും ജോലി, മറവില്‍ ഹാഷിഷ് ഓയില്‍ വില്‍പന; തൃപ്രയാറില്‍ യുവതി പിടിയില്‍

Time to time News

11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനായി

Time to time News

കോങ്ങാട്ട് വാഹനാപകടം: അധ്യാപികയ്ക്ക് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."