Image default
Uncategorized

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം; ‘മീഡിയ വണ്‍’ നടത്തിയ വ്യാജ പ്രചാരണം പൊളിഞ്ഞു

0:00

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം; ‘മീഡിയ വണ്‍’ നടത്തിയ വ്യാജ പ്രചാരണം പൊളിഞ്ഞു

കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ലീഗ്-ജമാഅത്തെ ഇസ് ലാമി സൈബര്‍ വിങുകളുടെ വ്യാജ പ്രചാരണം ഏറ്റുപിടിച്ച് മീഡിയ വണ്‍ ചാനലും മാനേജിങ് എഡിറ്റര്‍ സി ദാവൂദും. സി ദാവൂദ് മീഡിയ വണിന്റെ ‘ഔട്ട് ഓഫ് ഫോക്കസില്‍ പരിഹാസം കലര്‍ത്തി ആധികാരികമായി നടത്തിയ പ്രസ്താവനയാണ് സാമൂഹിക മാധ്യമങ്ങളില്‍ പൊളിഞ്ഞത്. ‘കഴിഞ്ഞ തദ്ധശ തിരഞ്ഞെടുപ്പില്‍ ‘അഷ്‌റഫ് ബഡാജെ’ എന്ന പേരില്‍ മല്‍സരിച്ച കക്ഷിയാണ് ഇത്തവണ കെ എം അഷ്‌റഫ് എന്ന പേരില്‍ മല്‍സര രംഗത്ത് വരുന്നത്. അത് എന്തിനാണ്. അത് ആളുകള്‍ സംശയിക്കുമല്ലോ?. അഷ്‌റഫ് ബഡാജെ രണ്ട് മാസത്തിനിടെ പൊടുന്നനെ കെ എം അഷ്‌റഫ് ആയി മാറുകയാണ്….സുരേന്ദ്രന് വേണ്ടി വോട്ട് കട്ട് ചെയ്ത് കൊടുക്കുന്ന പരിപാടിയാണ് ഇവന്‍മാര്‍ നടത്തുന്നത്’….പദപ്രയോഗങ്ങളില്‍ പോലും പരിഹാസം കലര്‍ത്തി ആധികാരികമെന്ന് തോന്നുന്ന തരത്തില്‍ പച്ചക്കള്ളമാണ് സി സാവൂദ് ഔട്ട് ഓഫ് ഫോക്കസിലൂടെ പറഞ്ഞത്. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് ബഡാജെ എന്ന പേരില്‍ മത്സരിച്ചയാള്‍ എന്തിനാണ് കെ എം അഷ്‌റഫ് എന്ന പേരില്‍ മത്സരരംഗത്തേക്ക് വരുന്നത്’ എന്നായിരുന്നു സി ദാവൂദ് നയിച്ച ഔട്ട് ഓഫ് ഫോക്കസ് ചര്‍ച്ചയുടെ തലക്കെട്ട്. മുസ്‌ലിം ലീഗ് അണികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പച്ചക്കള്ളം യുഡിഎഫിന് വേണ്ടി പ്രചാരണം ഏറ്റെടുത്ത മീഡിയ വണ്‍ തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു.

ഉത്തരവാദിത്വപ്പെട്ട ഒരു മാധ്യമമായ ‘മീഡിയ വണ്‍’ ആധികാരികത ഉറപ്പ് വരുത്താതെ നടത്തിയ കള്ള പ്രചാരണം നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചു . കഴിഞ്ഞ രണ്ട് തദ്ധേശ തിരഞ്ഞെടുപ്പുകളിലും താന്‍ മല്‍സരിച്ചിട്ടില്ലെന്ന് കെ എം അഷ്‌റഫ് തന്നെ വ്യക്തമാക്കി.
“പാര്‍ട്ടിയുടെ രൂപവത്കരണത്തിനുശേഷം നടന്ന 2011, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019 ഉപതിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയസാധ്യത തടയാന്‍ എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് വിട്ടുനിന്നതെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഈ രാഷ്ട്രീയനിലപാടിനോട് യുഡിഎഫ് വേണ്ടത്ര രീതിയില്‍ സഹകരിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ഇത്തവണ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അവര്‍ പറയുന്നു.

2021-ല്‍ എ.കെ.എം.അഷ്റഫ് 745 വോട്ടുകള്‍ക്കാണിവിടെ വിജയിച്ചത്. മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ കെ സുരേന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ ആര്‍ ജയാനന്ദയുമാണ്.”

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."