പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വിദ്യാർത്ഥിനികളും ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും പിടിയിൽ

എറണാകുളം: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിയുമായി യുവതി യുവാക്കൾ പിടിയിൽ. ഇവൻറ് മാനേജ്മെന്റ് ഉടമയും തിരുവനന്തപുരം ശംഖുമുഖം സ്വദേശിയുമായ ഷാജി ഫെർണാണ്ടോ എന്ന ഷോൺ(44), ഇടപ്പിള്ളിയിലെ റെസ്റ്റോറന്റ് ഉടമയും കലൂർ കെന്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ ജോസ് (31), അഭിഭാഷകനായ കലൂർ രോഹിത് നായർ (25), കെമിക്കൽ ട്രീറ്റ്മെന്റ് ബിസിനസുകാരനായ ആലുവ കടുങ്ങല്ലൂർ ഒബ്രോൺ അപ്പാർട്മെന്റിൽ ജിനോ മുരളി, ന്യൂട്രിഷ്യനും ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്ത് അക്ബർ ഷാ, പന്തളം സ്വദേശിയും ദന്ത ഡോക്ടറുമായ ബെൻസി റാവൂത്തർ, കൊല്ലം ചടയമംഗലം സ്വദേശിയും ഫിസിയോ തെറാപ്പിസ്റ്റുമായ സെയ്തലി ഫാത്തിമ, എവിയേഷൻ വിദ്യാർഥിനിനിയായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി അമൽ റഊഫ് എന്നിവരാണ് പിടിയിലായത്കടവന്ത്ര പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് ടീം ചേർന്ന് ഇവരെ പിടികൂടിയത്. സ്ഥിരമായി റൂമെടുത്തു സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവർ. അഞ്ചുഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.34 ഗ്രാം കൊക്കൈയിൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ പ്രതികളിൽ നിന്നും കണ്ടെടുത്തു. ഇവൻറ് മാനേജ്മെന്റ് ഉടമ ഷോൺ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്.പിടിയിലായവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രഹസ്യവിവരത്തെ തുടർന്നായിരുന്നു ലഹരി പാർട്ടിയിലെ പരിശോധന.

