Image default
Uncategorized

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

0:00

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

കണ്ണൂർ: കണ്ണൂർ പള്ളിപ്പൊയിലിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. കഴിഞ്ഞദിവസം കിണർകുഴിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വ്യാഴം പുലർച്ചെയാണ് മരിച്ചത്. ജോലിക്കിടയിൽ സനൽകുമാറിന് സൂര്യാഘാതമേറ്റിരുന്നതായി സംശയമുണ്ട്.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സനൽകുമാറിനെ പള്ളിപ്പൊയിലിലുള്ള ക്ലിനിക്കിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. സൂര്യാഘാതമേറ്റതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

സംസ്ഥാനത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഉഷ്‌ണതരംഗത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Related post

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

Time to time News

യുവാവും യുവതിയും ഒരേകയറില്‍ തൂങ്ങിമരിച്ച നിലയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."