Image default
Uncategorized

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

0:00

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം.

രാഹുലും മറ്റൊരാളും തമ്മിൽ ഉള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. താക്കോൽ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി പ്രതി കുത്തുകയായിരുന്നു. താക്കോൽ തുളച്ചുകയറി ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻതന്നെ കാട്ടാക്കട മമൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം നടത്തി വരുന്നു. ബാറിൽ വച്ച് ഉണ്ടായ തർക്കത്തിന് ശേഷം ഇരുവരും കിള്ളിയിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Related post

ചിലവ് ചുരുക്കൽ പദ്ധതി തടവുകാരന്റെ ഭക്ഷണ പാത്രത്തിൽ കൈയ്യിട്ടാവരുത്: എസ്.പി. അമീർ അലി

Time to time News

കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കണം: റോയ് അറയ്ക്കൽ

Time to time News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."