Image default
Uncategorized

സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

0:00

സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലയോടെ തുടക്കം. മൊറോക്കോയാണ് വമ്പന്മാരെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഒരു ഗോൾ വീതമാണ് നേടിയത്. മൊറോക്കോക്കായി ഇസ്മായേൽ സൈബീരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറുമാണ് ഗോൾ നേടിയത്. 1978ന് ശേഷം ആദ്യമായാണ് ബ്രസീലിന് ആദ്യ മത്സരത്തിൽ ജയിക്കാൻ സാധിക്കാതിരുന്നത്.

ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ പന്തടക്കത്തിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും മൊറോക്കോയാണ് മുന്നിട്ടുനിന്നത്. എന്നാൽ മത്സരത്തിൽ ആദ്യ ഷോട്ട് ഓൺ ടാർഗെറ്റിന് 21 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടിവന്നു. അതുകിലൂടെ മൊറോക്കോ ആദ്യ ഗോളും കണ്ടെത്തി. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നൽകിയ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി ബ്രസീൽ ഗോൾകീപ്പർ അലിസണ് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. എന്നാൽ ബ്രസീലിന് മറുപടി ഗോൾ കണ്ടെത്താൻ അധികാൻ വൈകിയില്ല. 32 മിനിറ്റിൽ ബ്രൂണോ ഗുമേയറസുമായി വൺ ടൂ വൺ കളിച്ച് മുന്നേറിയ വിനീഷ്യസ് തകർപ്പൻ ഷോട്ടിലൂടെ ബ്രസീലിന് സമനില കണ്ടെത്തി. ആദ്യ പകുതിക്ക് ഇരു ടീമുകളും ഗോൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടാം ഗോൾ കണ്ടെത്താനായില്ല.

ജൂൺ 20ന് ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അതെ സമയം സ്കോട്ട്ണ്ടാണ് മൊറോക്കോയുടെ അടുത്ത മത്സരം.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."